Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്കിൽ മാഹി മദ്യം കടത്തിയവർ എക്‌സൈസ് വലയിൽ

ബൈക്കിൽ മാഹി മദ്യം കടത്തിയവർ എക്‌സൈസ് വലയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബൈക്കിൽ മാഹിയിൽ നിന്നും 32 ലിറ്റർ വിദേശമദ്യം കടത്തിയ രണ്ടു പേർ എക്‌സൈസിന്റെ പിടിയിൽ. എ ടി സഞ്ജു (29), പി കെ സനീഷ് (30) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. വടകര എക്‌സൈസ് റേഞ്ച് സംഘം ജോയിന്റ് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിലെ സിവിൽ എക്‌സൈസ് ഓഫീസർ രാഗേഷ് ബാബു ജി ആർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ സ്ഥിതി ചെയ്യുന്ന ചോറോട് റെയിൽവേ മേൽപ്പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

32 ലിറ്റർ മാഹി വിദേശ മദ്യം കെ എൽ 56 യു 2877 നമ്പർ ബജാജ് പൾസർ ബൈക്കിൽ കടത്തവെയാണ് അറസ്റ്റ്. വടകര എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് ടി ജെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിജേഷ് പി, വിനീത് എം പി, സിനീഷ് കെ, മുസ്ബിൻ ഇ എം എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP