Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'റൊണാൾഡോയുടെ വരവ് കളികൾ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി; ഏറ്റവും മികച്ച രീതിയിൽ കളിക്കാനാണ് എല്ലാ ടീമുകളും ശ്രമിക്കുന്നത്; താരത്തിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു'; വെളിപ്പെടുത്തലുമായി അൽ നസർ താരം

'റൊണാൾഡോയുടെ വരവ് കളികൾ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി; ഏറ്റവും മികച്ച രീതിയിൽ കളിക്കാനാണ് എല്ലാ ടീമുകളും ശ്രമിക്കുന്നത്; താരത്തിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു'; വെളിപ്പെടുത്തലുമായി അൽ നസർ താരം

സ്പോർട്സ് ഡെസ്ക്

റിയാദ്: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തിയതോടെ സൗദി പ്രോ ലീഗിൽ തങ്ങളുടെ കളികൾ ദുഷ്‌കരമായെന്ന് അൽ-നാസർ മിഡ്ഫീൽഡർ ലൂയിസ് ഗുസ്താവോ. അൽ നസർ ക്ലബിനു കളികൾ കൂടുതൽ ബുദ്ധിമുട്ടേറിയതായെന്നാണ് ക്ലബ്ബിന്റെ ബ്രസീലിയൻ മിഡ്ഫീൽഡറായ ലുയിസ് ഗുസ്താവോ പറയുന്നത്.

അൽ ഫത്തെഹ് ക്ലബുമായുള്ള മത്സരം 22 സമനിലയായതിനു പിന്നാലെയാണ് അൽ നസർ താരത്തിന്റെ വെളിപ്പെടുത്തൽ. സൗദി ലീഗിലെ എല്ലാ ക്ലബ്ബുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ നല്ല പോരാട്ടം നടത്താനാണു ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഗുസ്താവോ പറഞ്ഞു.

'' ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന താരത്തിന്റെ സാന്നിധ്യം മത്സരങ്ങൾ ഞങ്ങൾക്കു കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കി. ഏറ്റവും മികച്ച രീതിയിൽ തന്നെ ക്രിസ്റ്റ്യാനോയ്‌ക്കെതിരായ മത്സരങ്ങൾ കളിക്കാനാണ് എല്ലാ ടീമുകളും ശ്രമിക്കുന്നത്. റൊണാൾഡോ എല്ലാവർക്കും പ്രചോദനമാകുകയാണ്. അദ്ദേഹത്തിന്റെ വരവ് അൽ നസറിനു വലിയ നേട്ടമാണ്. കാരണം ഓരോ ദിവസവും ഞങ്ങൾ റൊണാൾഡോയിൽനിന്ന് കൂടുതൽ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു.'' ഗുസ്താവോ പ്രതികരിച്ചു.

'' വെല്ലുവിളികൾ വിജയകരമായി നേരിടുകയെന്നതാണു റൊണാൾഡോയുടെ രീതി. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കാണാനാണ് സൗദി ലീഗിൽ എല്ലാവരും വരുന്നത്. അദ്ദേഹം ലീഗിലെ തന്റെ ആദ്യ ഗോൾ നേടിയിരിക്കുന്നു.'' ബ്രസീൽ താരം വ്യക്തമാക്കി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ പെനൽറ്റി ഗോൾ നേടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ ഫത്തെഹിനെതിരായ തോൽവി ഒഴിവാക്കിയത്. 93ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോൾ പിറന്നത്.

ഒടുവിൽ വെള്ളിയാഴ്ച നടന്ന അൽ നാസറിന്റെ സമനിലയിൽ പിരിഞ്ഞ മത്സരത്തിനൊടുവിലാണ് റൊണാൾഡോ പെനാൽറ്റിയിലൂടെ ഗോൾ നേടിയത്. റൊണാൾഡോയുടെ വരവ് റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിന് ബുദ്ധിമുട്ടുണ്ടാക്കിയതായി അൽ-ഫത്തേയ്ക്കെതിരായ 2-2 സമനിലയ്ക്ക് ശേഷം സംസാരിച്ച ഗുസ്താവോ സമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP