Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതാണോ കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രതികാരം തീർക്കൽ? 2748 കോടി ഈ സാമ്പത്തിക വർഷം കേന്ദ്രം നൽകി; കെ.എൻ ബാലഗോപാലിന്റേത് കള്ളപ്രചാരണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ; നിയമസഭാരേഖകൾ പുറത്തുവിട്ട് മന്ത്രി

ഇതാണോ കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രതികാരം തീർക്കൽ? 2748 കോടി ഈ സാമ്പത്തിക വർഷം കേന്ദ്രം നൽകി; കെ.എൻ ബാലഗോപാലിന്റേത് കള്ളപ്രചാരണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ; നിയമസഭാരേഖകൾ പുറത്തുവിട്ട് മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഭീമമായ നികുതിക്ക് കാരണം കേന്ദ്ര സർക്കാരാണെന്നത് കള്ള പ്രചാരണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. കെഎൻ ബാലഗോപാൽ പറയുന്നത് പച്ചക്കള്ളമെന്നും ഗീബൽസിയൻ തന്ത്രമാണ് ധനമന്ത്രിയുടേതെന്നും വി.മുരളീധരൻ ആഞ്ഞടിച്ചു. സംസ്ഥാനത്തിന് അനുവദിച്ച ഫണ്ട് സംബന്ധിച്ച നിയമസഭാരേഖകൾ പുറത്ത് വിട്ടാണ് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടത്.

റവന്യു കമ്മി ഗ്രാന്റ് ഇനത്തിൽ ഏറ്റവും കൂടുതൽ തുക നേടിയിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. 2748 കോടി ഈ സാമ്പത്തിക വർഷം കേന്ദ്രം നൽകിയെന്ന് ധനമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. ഇതാണോ കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രതികാരം തീർക്കലെന്ന് മുരളീധരൻ ചോദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം ഇതു വരെ കിട്ടേണ്ട മുഴുവൻ തുകയും സംസ്ഥാന സർക്കാരിന് കിട്ടിയിട്ടുണ്ട്.

അനാവശ്യമായി കടമെടുക്കാൻ കേന്ദ്രം അനുവദിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. കിഫ്ബിയുടെ പേരിൽ കടമെടുത്താലും അത് തിരിച്ചടക്കേണ്ടത് സംസ്ഥാന സർക്കാറാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിദേശത്ത് വിനോദസഞ്ചാരത്തിനാണ് കടമെടുത്ത പണം ഉപയോഗിക്കുന്നതെന്നും വി.മുരളീധരൻ ആരോപിച്ചു.

നികുതിവെട്ടിപ്പ് തടയുന്നതിൽ കേരളം വളരെ പിന്നിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ നികുതി വെട്ടിച്ച് സ്വർണം കടത്താൻ കൂട്ടു നിൽക്കുന്ന നാട്ടിൽ നികുതി പിരിവ് എങ്ങനെ കാര്യക്ഷമമാകും എന്ന് വി.മുരളീധരൻ ചോദിച്ചു.

പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചത് കേന്ദ്രസർക്കാറാണ്. ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തിനെതിരെ സമരംചെയ്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇനി പിണറായി വിജയനെതിരെ തിരുവനന്തപുരത്തു വന്ന് സമരം നടത്തട്ടെ എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP