Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാസർഗോഡ് എസ്‌ഐയുടെ ചെവി കടിച്ചുമുറിച്ച യുവാവ് അറസ്റ്റിൽ; സംഭവം വാഹനാപകടത്തെ തുടർന്ന് ഗതാഗത തടസം അന്വേഷിക്കാൻ ഉദ്യോഗസ്ഥൻ എത്തിയപ്പോൾ

കാസർഗോഡ് എസ്‌ഐയുടെ ചെവി കടിച്ചുമുറിച്ച യുവാവ് അറസ്റ്റിൽ; സംഭവം വാഹനാപകടത്തെ തുടർന്ന് ഗതാഗത തടസം അന്വേഷിക്കാൻ ഉദ്യോഗസ്ഥൻ എത്തിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

കാസർഗോഡ്: എസ്‌ഐയുടെ ചെവി കടിച്ചുമുറിച്ച് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മധൂർ അറന്തോട്ടെ സ്റ്റാനി റോഡ്രിഗസാണ് (48) അറസ്റ്റിലായത്. കാസർഗോഡ് സ്റ്റേഷനിലെ എസ് ഐ വിഷ്ണുപ്രസാദിന്റെ വലത് ചെവിയാണ് സ്റ്റാനി റോഡിഗ്രസ് കടിച്ച് മുറിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്റ്റാനിയുടെ ബൈക്കും കാറും അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ചീത്ത വിളിച്ച് ഗതാഗത തടസം ഉണ്ടാക്കുന്നത് അന്വേഷിക്കാൻ എത്തിയതായിരുന്നു എസ്‌ഐയും സംഘവും.

ഈ സമയം ഗതാഗത തടസമുണ്ടാക്കി ഷോ കാണിച്ച യുവാവിനോട് എസ്‌ഐ മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവാണ് ബഹളം വയ്ക്കുകയും എസ്‌ഐയുടെ യൂണിഫോം വലിച്ചുകീറുകയും ചെയ്തത്. പൊലീസ് സംഘം സ്റ്റാനിയെ ബലമായി പിടികൂടി ജീപ്പിൽ കൊണ്ടുപോകുന്നതിനിടെയാണ് എസ്‌ഐയുടെ ചെവി കടിച്ച് മുറിച്ചത്. എസ്‌ഐ എം വി വിഷ്ണുപ്രസാദ് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP