Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന ബജറ്റിൽ ജനവിരുദ്ധ നയങ്ങളുടെ പെരുമഴ; പിണറായി സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ബിജെപി മാർച്ച് സംഘടിപ്പിക്കും; നാളെ ബൂത്ത് തലത്തിൽ പന്തംകൊളുത്തി പ്രകടനമെന്ന് കെ.സുരേന്ദ്രൻ

സംസ്ഥാന ബജറ്റിൽ ജനവിരുദ്ധ നയങ്ങളുടെ പെരുമഴ;  പിണറായി സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ബിജെപി മാർച്ച് സംഘടിപ്പിക്കും; നാളെ ബൂത്ത് തലത്തിൽ പന്തംകൊളുത്തി പ്രകടനമെന്ന് കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി :ജന വിരുദ്ധ നയങ്ങളുടെ പെരുമഴയായിരുന്നു കേരളാ ബജറ്റിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിനെതിരെ തിങ്കളാഴ്ച ബൂത്ത് തലത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും, 9 ന് എല്ലാ ജില്ലകളിലും ബഹുജന മാർച്ച് കളക്റ്റ്രേറ്റ് നടത്തുമെന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കുടുംബശ്രീയെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റാൻ നീച ശ്രമം നടക്കുന്നുണ്ടെന്നും ആശാ വർക്കർമാരെയും അങ്കണവാടി ടീച്ചർമാരെയുമൊക്കെ സി പി എം ഉപകരണങ്ങളാക്കി മാറ്റുന്നു ഇതിനെതിരെ സ്ത്രീ ശാക്തീകരണ സമ്മേളനം സംഘടിപ്പിക്കാൻ ബിജെപി യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

മാർച്ചിൽ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. ആരോഗ്യ മേഖലയിൽ മരുന്നുകൾ എത്തുന്നില്ല, ഡോക്ടമാർ ആവശ്യത്തിനില്ല ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലും തകർച്ചയാണ്. സിപിഎം നേതാക്കൾക്കും ബന്ധുക്കൾക്കും അർഹതയില്ലാതെ ഡോക്ടറേറ്റ് ലഭിക്കുന്ന സാഹചര്യമാണ്. ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുതൽ എല്ലാ മേഖലകളിലും അഴിമതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ കടമെടുക്കുന്നതിനുള്ള ആലോചന സഹകരണ മേഖലയെ തകർക്കുമെന്നും സർക്കാർ കടമെടുത്താൽ പിന്നെ അറബിക്കടലിൽ ചാടുന്നതാകും നല്ലതെന്നും പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ സി പി എം തകർക്കുന്നു
സഹകരണ പ്രസ്ഥാനങ്ങൾ ഇതിനോട് സഹകരിക്കരുത്.

കേന്ദ്രവിഹിതം ഒന്നും ലഭിച്ചില്ല എന്ന് ധനകാര്യ മന്ത്രി പച്ചക്കള്ളം പറയുന്നുന്നെന്നും സർക്കാർ പറയുമ്പോഴും അതിന്റെ തെളിവുകൾ നിരത്താൻ സർക്കാർ തയ്യാറാകുന്നില്ല. കണക്കുകൾ വെളിപ്പെടുത്തി ധവളപത്രം ഇറക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രം അനുവദിച്ച പല പദ്ധതികളും പേരുമാറ്റി ഇവിടെ അവതരിപ്പിക്കുകയാണ്. ഇനിയും ഇത്തരത്തിൽ മൂടിവെയ്ക്കുകയാണെകിൽ കേന്ദ്ര സർക്കാർ പദ്ധതികളുടെ പ്രചാരണ പരിപാടികൾ നടത്തുകയും, ഗൃഹസന്ദർശനം പദയാത്ര തുടങ്ങി പ്രചാരണ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP