Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെടുമങ്ങാട്ടെ രണ്ടാമത്തെ പീഡന കേസ് ക്വാഷ് ചെയ്താലും സി ഐ സൈജുവിന് രക്ഷപ്പെടാനാകില്ല; ആദ്യ പീഡന കേസിൽ വ്യാജ രേഖ ചമച്ചതിന് സി ഐക്കെതിരെ കേസെടുക്കാൻ ഡി ജി പി യുടെ നിർദ്ദേശം; വനിതാ ഡോക്ടർ പണം ആവിശ്യപ്പെട്ടുവെന്ന വ്യാജരേഖ ചമച്ചത് സി ഐയും വിശ്വസ്തനായ കോൺസ്റ്റബിളും ചേർന്ന്; സൈജുവിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടേക്കും

നെടുമങ്ങാട്ടെ രണ്ടാമത്തെ പീഡന കേസ് ക്വാഷ് ചെയ്താലും സി ഐ സൈജുവിന് രക്ഷപ്പെടാനാകില്ല; ആദ്യ പീഡന കേസിൽ വ്യാജ രേഖ ചമച്ചതിന് സി ഐക്കെതിരെ കേസെടുക്കാൻ ഡി ജി പി യുടെ നിർദ്ദേശം; വനിതാ ഡോക്ടർ പണം ആവിശ്യപ്പെട്ടുവെന്ന വ്യാജരേഖ ചമച്ചത് സി ഐയും വിശ്വസ്തനായ കോൺസ്റ്റബിളും ചേർന്ന്; സൈജുവിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടേക്കും

വിനോദ് പൂന്തോട്ടം

കൊച്ചി: എറണാകുളം കൺട്രോൾ റൂം മുൻ സി ഐ എ വി സൈജുവിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസ് ഹൈക്കോടതി ക്വാഷ് ചെയ്താലും പ്രതിക്കൂട്ടിൽ നിന്നും മോചിതനാകാനാകില്ല. കാരണം ആദ്യ പീഡന പരാതിയിൽ ജാമ്യം നേടാൻ മലയിൻ കീഴ് സ്റ്റേഷനിലെ കോൺസ്റ്റബിളിന്റെ സഹായത്താൽ വ്യാജ രേഖ ചമച്ചിരുന്നു. ഈ വ്യാജ രേഖ കാട്ടിയാണ് സി ഐ ആദ്യ കേസിൽ ജാമ്യം നേടിയത്. ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയത് വ്യാജ രേഖകൾ ഹാജരാക്കിയാണെന്ന് ആദ്യ കേസിലെ ഇര തന്നെ നേരിട്ട് ഡി ജി പി യ്ക്ക് പരാതി നല്കിയിരുന്നു. ഈ പരാതി പരിശോധിച്ച ക്രൈംബ്രാഞ്ച് പരാതിയിൽ കഴമ്പുണ്ടെന്നു ജാമ്യം നേടാൻ സി ഐ സൈജു വ്യാജ രേഖ ചമച്ചുവെന്നു കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു തുടർ നടപടി സ്വീകരിക്കാൻ ഡി ജി പി തിരുവനന്തപുരം റൂറൽ എസ് പി യ്ക്ക് നിർദ്ദേശം നല്കി. ഡി ജി പി യുടെ നിർദ്ദേശം വ്യക്തമാക്കുന്ന പ്രത്യേക സർക്കുലർ കഴിഞ്ഞ ദിവസം റുറൽ എസ് പി ആഫീസിൽ ലഭിച്ചു. രണ്ടാമത്തെ പീഡന പരാതി സംബന്ധിച്ച കേസ് ക്വാഷ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നാണ് സൂചന. ഈ സാഹചര്യത്തിൽ സി ഐ സൈജുവിനെതിരെയുള്ള രണ്ടാം പീഡനകേസിലെ അന്വേഷണം മരവിച്ച അവസ്ഥയിലാണ്.

പൊലീസ് സേനയിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ രണ്ട് പീഡന കേസിൽ പ്രതിയാകുക അതിൽ ഒരു കേസിൽ നിന്നും രക്ഷപ്പെടാൻ വ്യാജ രേഖ ചമയ്ക്കുക ഇതൊക്കെ തെളിഞ്ഞ സാഹചര്യത്തിൽ സി ഐ സൈജുവിനെ പിരിച്ചു വിടുമെന്ന് ഉറപ്പായിരിക്കുകയാണ്.സേനയിൽ ശുദ്ധികലശത്തിന് ആഭ്യന്തര വകുപ്പ് നടപടികൾ തുടങ്ങിയിരിക്കെ സൈജുവിന്റെ കേസ് മാറ്റി വെച്ച് മുന്നോട്ടു പോകാനാവില്ല. ഇതിനിടെ സി ഐ സൈജുവിനെതിരെ കനത്ത നടപടികൾ എടുക്കാതിരിക്കാൻ ഡി ജി പി ഓഫീസ് കേന്ദ്രീകരിച്ച് കടുത്ത സമ്മർദ്ദം നിലനിൽക്കുന്നുമുണ്ട്.

മുമ്പ് മലയിൻകീഴ് സ്റ്റേഷനിലിരിക്കുമ്പോൾ വനിതാ ഡോക്ടറെ പീഡിപ്പിച്ചതാണ് സിഐയ്ക്ക് എതിരെയുള്ള ആദ്യ കേസ്.. ആ സംഭവത്തിൽ ജാമ്യം ലഭിക്കാൻ വ്യാജരേഖ ചമച്ചതിന് കൊച്ചി കൺട്രോൾ റൂം സിഐ.യായിരുന്ന സൈജു സസ്‌പെൻഷനിലായിരുന്നു. സൈജുവും മലയിൻകീഴ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന പ്രദീപും ചേർന്ന് വനിതാ ഡോക്ടർ പണം ആവശ്യപ്പെട്ടു എന്ന് വ്യാജരേഖ ചമയ്ക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടർന്നാണ് രണ്ടുപേരെയും കഴിഞ്ഞ വർഷം നവംബറിൽ സസ്പെൻഡ് ചെയ്തത്. തൊട്ടുപിന്നാലെ അതേ മാസം തന്നെ നെടുമങ്ങാട് സ്റ്റേഷനിൽ പുതിയ പീഡന പരാതിയുമെത്തി.

ഡോക്ടറെ പീഡിപ്പിച്ച സംഭവത്തിൽ കോടതി ജാമ്യം അനുവദിച്ചപ്പോൾ വീണ്ടും ക്രിമിനൽക്കേസുകളിൽപ്പെടുകയാണെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് ഉത്തരവിലുണ്ടായിരുന്നു. പക്ഷേ, സിഐ.യുടെ ജാമ്യം റദ്ദാക്കാനോ അറസ്റ്റുചെയ്യാനോ റൂറൽ പൊലീസ് ശ്രമിച്ചിട്ടില്ല. കേസ് അട്ടിമറിക്കാൻ സേനയിലെ ഓഫീസർമാരുടെ ഇടതു സംഘടനയിലെ ഒരു ഉന്നതൻ സ്വാധീനിച്ചതായും സൂചനയുണ്ട്. നേരത്തെ മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിലും അട്ടമറിയിലൂടെയാണ് അറസ്റ്റ് ഒഴിവാക്കിയത്.. 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോൾ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ദന്തഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നൽകുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്.

സൈജു കാരണം ഭർത്താവ് പിണങ്ങി പോയെന്നും വനിത ഡോക്ടർ പരാതിപ്പെട്ടിരുന്നു. അന്നും പരാതിക്കാരിക്കെതിരെ സൈജുവിന്റെ ഭാര്യ കേസുമായി എത്തിയിരുന്നു. രണ്ടാമത്തെ പീഡന പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തതോടെയാണ് സി ഐ സൈജു ഒളിവിൽ പോയത്. ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിക്കുകയുംചെയ്തു. ഹൈക്കോടതിയിൽ സിറ്റിംഗിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകനെ രംഗത്തിറക്കിയാണ് എ.വി. സൈജു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. കേസ് പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകനെ പോലും അമ്പരപ്പിച്ചായിരുന്നു സൈജുവിന്റെ അഭിഭാഷകന്റെ പ്രകടനം


.
കേസിലെ ഇരയായ യുവതിയും പ്രത്യേക അഭിഭാഷകനെ ഹാജരാക്കിയിരുന്നു. ജാമ്യത്തിനായുള്ള വാദത്തിനിടെ സി ഐ സൈജു പീഡിപ്പിച്ചത് സംബന്ധിച്ച് ആദ്യം പരാതി നൽകിയ വനിത ഡോക്ടറുടെ ഗൂഢാലോചനയാണ് രണ്ടാമത്തെ കേസെന്ന വാദം സൈജുവിന്റെ അഭിഭാഷകൻ ഉയർത്തി. തെളിവുകളൊന്നുമില്ലാത്ത ആരോപണമാണ് സൈജുവിന് വേണ്ടി ഉയർത്തപ്പെട്ടത്. ആരോപണത്തിന്റെ വിശ്വാസ്യതയിൽ സംശയം ഉള്ളതു കൊണ്ട് തന്നെ വാദത്തെ കോടതി തള്ളി. ഇതോടെ സൈജു വെട്ടിലായി. മുൻകൂർ ജാമ്യത്തിന് ശ്രമിച്ച സൈജു ഇതോടെ കൂടുതൽ പ്രതിരോധത്തിലുമായി.

കുടുംബസുഹൃത്തായ സ്ത്രീയെ ലൈംഗികമായി പിഡിപ്പിച്ചുവെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസാണ് സൈജുവിനെതിരെ രണ്ടാമത് കേസെടുത്തത്. ഇതിനൊപ്പം ഇരയെ ആക്രമിച്ചതിനും കേസ് എടുത്തു. വർഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിർബന്ധിച്ച് ലൈംഗികമായി പിഡിപ്പിച്ചെന്നാണ് പരാതി . അതേസമയം പരാതി നൽകിയ യുവതിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. മകളെ മർദ്ദിച്ചുവെന്ന് കാട്ടി പരാതിക്കാരിക്കും ഭർത്താവിനുമെതിരെ സി ഐ സൈജുവിന്റെ ഭാര്യ നൽകിയ പരാതിയിലായിരുന്നു നടപടി. ഈ കേസുകളെല്ലാം ക്വാഷ് ചെയ്യാനുള്ള നടപടികൾ ഹൈക്കോടതിയിൽ നടക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP