Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡരികിൽ തീയിട്ടതോടെ പുകപടർന്നു; കാഴ്ച തടസ്സപ്പെട്ട് നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു: നൊമ്പരമായി വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ ബന്ധു എഴുതിയ കത്ത്  

റോഡരികിൽ തീയിട്ടതോടെ പുകപടർന്നു; കാഴ്ച തടസ്സപ്പെട്ട് നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു: നൊമ്പരമായി വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ ബന്ധു എഴുതിയ കത്ത്   

സ്വന്തം ലേഖകൻ

രു അപകടം ഒരുപാടു പാഠങ്ങൾ പഠിപ്പിക്കുന്നു. നീലേഷ് എന്ന യുവാവിന്റെ അപകടം ഏറ്റവും ഒടുവിലത്തെ ഉദാഹരണം. പെരുന്തുരുത്തി തിരുവല്ല റൂട്ടിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റാണു പായിപ്പാട് മാടവന നീലേഷ് (അപ്പു41) കഴിഞ്ഞ ദിവസം മരിച്ചത്. റോഡരികിൽ ആരോ തീയിട്ടിരുന്നു. റോഡിൽ പുക പരന്നതോടെ കാഴ്ച തടസ്സപ്പെട്ട് നിയന്ത്രണംവിട്ട് ബൈക്ക് മറിയുകയായിരുന്നു. റോഡരികിൽ നിന്ന ഒരാളെ ബൈക്ക് ഇടിക്കുകയും ചെയ്തു.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നീലേഷിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ഒരു ഓട്ടോറിക്ഷയിൽ കയറ്റി ചങ്ങനാശേരി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മുറിവു ഗുരുതരമായതിനാൽ അവിടെ നിന്ന് 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. അജ്ഞാതൻ അപകടത്തിൽപെട്ടു എന്ന മട്ടിലാണ് പേരും മറ്റും രേഖപ്പെടുത്തിയത്. നീലേഷിന്റെ മൊബൈൽ ലോക്ക് ആയിരുന്നതിനാൽ ആശുപത്രി അധികൃതർക്ക് ഫോൺ തുറക്കാനോ ആരെയും അറിയിക്കാനോ കഴിഞ്ഞതുമില്ല.

സന്ധ്യയായപ്പോൾ മകനെ കാണാതെ വന്നതോടെ അമ്മ ഫോണിൽ വിളിച്ചു. മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ ഫോൺ എടുത്തപ്പോഴാണ് അപകടവിവരം ബന്ധുക്കൾ അറിഞ്ഞത്. അപ്പോഴേക്കും സമയം വൈകിയിരുന്നു. ഭാര്യയ്ക്കും ഏഴു വയസ്സുള്ള മകനും ഒരു നോക്കു കാണാൻ കഴിയുന്നതിനു മുൻപേ നീലേഷിന്റെ ജീവൻ പൊലിഞ്ഞു.

ഏറെ പഠിക്കാനുണ്ട് ഈ അപകടത്തിൽനിന്ന്: റോഡരികിൽ തീയിടുന്നത് ഒഴിവാക്കുക. അപകടത്തിൽപെടുന്ന ആളുകളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ സഹായത്തിനായി ആരെങ്കിലും സന്മനസ്സു കാണിച്ച് കൂടെ നിൽക്കുക. യാത്രകളിൽ ഉറ്റവരുടെ ഫോൺ നമ്പർ സ്‌ക്രീനിൽ കാണാവുന്ന വിധം മൊബൈൽ ഫോൺ സെറ്റ് ചെയ്ത് സൂക്ഷിക്കുക. അപകടത്തിൽപെട്ടവർ എത്തുമ്പോൾ അധികൃതർ എങ്ങനെയെങ്കിലും ആളെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിക്കുക. എന്റെ ബന്ധുവുമാണ് നീലേഷ്. മറ്റാർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കാനാണ് ഈ നിർദ്ദേശം.

പോൾ മാത്യു,

കല്യാണിക്കൽ,

കുമാരനല്ലൂർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP