Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെറുകോൽപുഴ ഹിന്ദുമത സമ്മേളനം; ജ്യോതിപ്രയാണത്തിന് പന്മന ആശ്രമത്തിൽ നിന്നും തുടക്കം

ചെറുകോൽപുഴ ഹിന്ദുമത സമ്മേളനം; ജ്യോതിപ്രയാണത്തിന് പന്മന ആശ്രമത്തിൽ നിന്നും തുടക്കം

സ്വന്തം ലേഖകൻ

കോഴഞ്ചേരി: ചെറുകോൽപുഴ ഹിന്ദുമത സമ്മേളനത്തിൽ തെളിയിക്കാനുള്ള ജ്യോതിപ്രയാണത്തിന് ചട്ടമ്പിസ്വാമിയുടെ സമാധിസ്ഥലമായ കൊല്ലം പന്മന ആശ്രമത്തിലെ ശ്രീ ബാലഭട്ടാരകേശ്വരം ക്ഷേത്രസന്നിധിയിൽ നിന്ന് തുടക്കമായി. ആശ്രമ മഠാധിപതി സ്വാമി സർവാത്മാനന്ദ തീർത്ഥപാദരിൽനിന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ ഏറ്റുവാങ്ങി.

ക്ഷേത്ര കെടാവിളക്കിൽനിന്ന് പകർന്നെടുത്ത ദീപം ആശ്രമം സെക്രട്ടറി എ.ആർ. ഗിരീഷ് ജ്യോതി പ്രയാണ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. പ്രത്യേകം തയ്യാറാക്കിയ രഥത്തിലേക്ക് ജ്യോതി, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ്, ഘോഷയാത്ര ആചാര്യന്മാരായ കെ.ആർ. വിജയാനന്ദൻ നായർ, രവി കുന്നയ്ക്കാട്ട് എന്നിവർക്ക് പകർന്ന് നൽകി. സ്വാമി നിത്യനന്ദരൂപാനന്ദ, കുമ്പളത്ത് വിജയകൃഷ്ണപിള്ള, പി.രമേഷ്ബാബു, അഡ്വ.സുധീർ, മഹാമണ്ഡലം സെക്രട്ടറി എ. ആർ.വിക്രമൻ പിള്ള, ഭാരവാഹികളായ മുൻ എംഎ‍ൽഎ. മാലേത്ത് സരളാദേവി, കെ.ഹരിദാസ്, എം.അയ്യപ്പൻകുട്ടി, ഘോഷയാത്ര ജനറൽ കൺവീനർ പി.ആർ. ഷാജി, കൺവീനർ എം.എസ്. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ ക്ഷേത്രങളിലേയും ഹൈന്ദവ സംഘടനകളുടേയും സ്വീകരണം ഏറ്റുവാങ്ങിയ ഘോഷയാത്ര കിടങ്ങന്നൂർ വിജയാനന്ദാശ്രമത്തിൽ രാത്രി വിശ്രമിച്ചു. അവിടെനിന്ന് രാവിലെ 6.30-ന് പുറപ്പെടുന്ന ജ്യോതി പ്രയാണം ശനിയാഴ്ച രാത്രി എട്ടിന് നെടുംപ്രയാർ തേവലശേരി ദേവീ ക്ഷേത്രത്തിൽ വിശ്രമിക്കും. ഞായറാഴ്ച രാവിലെ 6.25-ന് ആരംഭിക്കുന്ന ഘോഷയാത്ര 11-ന് വിദ്യാധിരാജ നഗറിൽ എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP