Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകനെ കേസിൽ നിന്നു രക്ഷിക്കാമെന്നു പറഞ്ഞ് അമ്മയെ ശല്യം ചെയ്തു; താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും അടക്കം ക്ഷണിച്ചുവെന്ന് വീട്ടമ്മയുടെ പരാതി: എസ്‌ഐക്ക് സസ്‌പെൻഷൻ

മകനെ കേസിൽ നിന്നു രക്ഷിക്കാമെന്നു പറഞ്ഞ് അമ്മയെ ശല്യം ചെയ്തു; താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും അടക്കം ക്ഷണിച്ചുവെന്ന് വീട്ടമ്മയുടെ പരാതി: എസ്‌ഐക്ക് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനെ കേസിൽ നിന്നു രക്ഷപ്പെടുത്താമെന്നു പറഞ്ഞ് വീട്ടമ്മയെ നിരന്തരം ശല്യം ചെയ്ത എസ്‌ഐക്ക് സസ്‌പെൻഷൻ. കന്റോൺമെന്റ് എസ്‌ഐ എൻ.അശോക് കുമാറിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ എസ്.എച്ച്. നാഗരാജു സസ്‌പെൻഡ് ചെയ്തത്. പ്ലസ് ടു വിദ്യാർത്ഥിയായ മകനെ കേസിൽ നിന്നും രക്ഷിക്കാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയുടെ അമ്മയെ നിരന്തരം ശല്യം ചെയ്തത്. നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതോടെ വീട്ടമ്മ പരാതി നൽകുകയായിരുന്നു. അശോക് കുമാറിനെതിരെ കേസെടുക്കുകയും വകുപ്പുതല അന്വേഷണത്തിനും ഉത്തരവിടുകയും ചെയ്തു.

പ്ലസ്ടു വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിക്കേസിൽ പ്രതിയായ കുട്ടിയുടെ അമ്മയോടാണു എസ്‌ഐ അശോക് കുമാർ മോശമായി പെരുമാറിയത്. കേസ് ഒഴിവാക്കിത്തരാം എന്നു പറഞ്ഞ് ഇവരെ നിരന്തരം വിളിക്കുകയായിരുന്നു. കേസിനെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ വീട്ടമ്മയെ തന്റെ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും അടക്കം ക്ഷണിച്ചുവെന്നാണ് പരാതി. സ്റ്റേഷനിലേക്കു വരാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. ശല്യം സഹിക്കാതെ വന്നതോടെയാണ് ഇവർ തെളിവു സഹിതം പരാതി നൽകിയത്.

തുടർന്ന് ഫോൺ റെക്കോർഡ് ചെയ്ത് വീട്ടമ്മ ഡിസിപി അജിത് കുമാറിന് പരാതി നൽകുകയായിരുന്നു. കോവളം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വിദ്യാർത്ഥികളുടെ അടിപിടിക്കേസിന്റെ അന്വേഷണച്ചുമതല അശോക് കുമാറിനായിരുന്നില്ല. സ്റ്റേഷനിൽ ലഭിച്ച പരാതി കണ്ട് ഇയാൾ വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ മുൻപും സസ്പെൻഷൻ അടക്കം നടപടികൾ ഉണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP