Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്കമാലി- എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യത്തിലേക്ക്; പാതയ്ക്കായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയത് 100 കോടി; കർണാടകത്തിനും തമിഴ്‌നാടിനും പുറമേ വന്ദേഭാരത് എക്സ്‌പ്രസ് വൈകാതെ കേരളത്തിലും എത്തും; സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണം; കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്

അങ്കമാലി- എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യത്തിലേക്ക്; പാതയ്ക്കായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയത് 100 കോടി; കർണാടകത്തിനും തമിഴ്‌നാടിനും പുറമേ വന്ദേഭാരത് എക്സ്‌പ്രസ് വൈകാതെ കേരളത്തിലും എത്തും; സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണം; കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ വന്ദേഭാരത് എക്സ്‌പ്രസ് കേരളത്തിലേക്കും. കർണാടകത്തിനും തമിഴ്‌നാടിനും നൽകിയ വന്ദേ ഭാരത് എക്സ്‌പ്രസ് വൈകാതെ കേരളത്തിലുമെത്തുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച ഡൽഹിയിൽ വ്യക്തമാക്കിയത്. കേരളത്തിന് 2033 കോടി രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

അങ്കമാലി- എരുമേലി ശബരി റെയിൽപാത യാഥാർഥ്യത്തിലേക്ക് എന്നതാണ് മറ്റൊരു സന്തോഷ വാർത്ത. പദ്ധതിക്കായി കേന്ദ്രം തുക നീക്കിവച്ചു. ശബരി പാതയ്ക്ക് പുറമെ പാത ഇരട്ടിപ്പിക്കലിനും തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനം ഏറെക്കാലമായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുന്ന പദ്ധതിയാണ് ശബരി റെയിൽപാത. 116 കിമീ വരുന്ന പാതയ്ക്കായി ഇത്തവണ 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ നിർമ്മാണ ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കും.

തിരുവനന്തപുരം കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 808 കോടിയും, എറണാകുളം - കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ 34 സ്റ്റേഷനുകൾ സംസ്‌കാരിക തനിമയോടെ 48 മാസത്തിനുള്ളിൽ നവീകരിക്കും. സ്റ്റേഷനുകളുടെ രണ്ടുവശങ്ങളിലും കവാടങ്ങളുണ്ടാക്കും. അവശ്യസാധന സ്റ്റോറുകൾ തുടങ്ങും . മൂന്നുവർഷത്തിനുള്ളിൽ എല്ലാ ട്രെയിനുകളിലും പുതിയ കോച്ചുകൾ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും, കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി ഡൽഹിയിൽ വ്യക്തമാക്കി. സിൽവർ ലൈനിനെ കുറിച്ചുള്ള കേന്ദ്ര നിലപാട് മന്ത്രി ആവർത്തിച്ചു. കേരളം സമർപ്പിച്ച സിൽവർ ലൈൻ പദ്ധതിയെ വളരെ സുതാര്യമായാണ് കേന്ദ്രം പരിഗണിച്ചത്, ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ പറ്റില്ല, പദ്ധതിക്കായി കണക്കാക്കിയ തുക വളരെ അധികമാണ്, ഇത് വളരെ ഗൗരവമുള്ളതാണ്, വൈകാതെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വച്ച് കൂടുതൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചനയും നൽകി. വന്ദേ മെട്രോയും, ഹൈഡ്രജൻ ട്രെയിനും ഈ വർഷം രാജ്യത്ത് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP