Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷൗക്കത്തലി ചെറിയ മീനല്ല; ഗൾഫിലും പാക്കിസ്ഥാനിലും ബിസിനസ് ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തി അന്വേഷണ സംഘം; കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഷൗക്കത്തലി ചെറിയ മീനല്ല; ഗൾഫിലും പാക്കിസ്ഥാനിലും ബിസിനസ് ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തി അന്വേഷണ സംഘം; കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അനീഷ് കുമാർ

കണ്ണൂർ: അർബൻനിധി നിക്ഷേപ തട്ടിപ്പുകേസിലെ മുഖ്യ ആസൂത്രകനായ ഷൗക്കത്തിയുടെ വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധങ്ങളെ കുറിച്ചു പ്രത്യേക അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചതായി സൂചന. ഗൾഫ് രാജ്യങ്ങൾ കൂടാതെ പാക്കിസ്ഥാനുമായും ഷൗക്കത്തലിക്ക് ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് കണ്ടെത്തൽ.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ അർബൻ നിധി ഡയറക്ടർ. കമ്പിനി ഡയറക്ടറായ മലപ്പുറം ചങ്ങരം കുളത്തെ മേലോട് ഷൗക്കത്തലിയാണ് അർബൻ നിധിയുടെ തകർച്ചയ്ക്കിടയാക്കിയെന്ന ആരോപണമാണ് മറ്റു ഡയറക്ടറായ കെ. എം ഗഫൂറും ആന്റണി സണ്ണിയും ഉന്നയിച്ചത്. ഷൗക്കത്തലി നടത്തിയ തിരിമറികൾ കാരണമാണ് കമ്പിനി പൊളിഞ്ഞതെന്നാണ് ഇവർ പറയുന്നത്. പൊലിസ് കീഴടങ്ങിയ ആന്റണി സണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷൗക്കത്തലിയെയും ഗഫൂറിനെയും കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.

കേരളത്തിൽ നിന്നും പാക്കിസ്ഥാനിലേക്ക് അടയ്ക്ക കയറ്റി അയക്കാൻ ഉപയോഗിച്ചത് ആന്റണി സണ്ണിയുടെ ചരക്കുലോറികളാണെന്നും ഇതു നിയന്ത്രിച്ചത് ഷൗക്കത്തലിയാണെന്നും അന്വേഷണ സംഘം പറയുന്നത്. രണ്ടാം പ്രതിയായ ഷൗക്കത്തലി ഏഴുകോടി രൂപ വ്യക്തിപരമായ ആവശ്യങ്ങൾക്കായി സ്വന്തം അക്കൗണ്ടിൽ വകമാറ്റിയതായി നേരത്തെ ആന്റണി സണ്ണി മൊഴി നൽകിയിരുന്നു. പിന്നീട് ബിനാമി അക്കൗണ്ടിലേക്ക് പണം വകമാറ്റിയതായി മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌േേതപ്പാൾ ഷൗക്കത്തലി സമ്മതിച്ചിരുന്നു.

പണമെല്ലാം ഷൗക്കത്തലിയുടെ കൈയിലാണെന്നും തങ്ങളും തട്ടിപ്പിന് ഇരകളായി മാറുകയാണ് ചെയ്തതെന്നുമാണ് കെ. എം ഗഫൂറും ആന്റണി സണ്ണിയും പ്രത്യേക അന്വേഷണത്തിന് മുൻപിൽ വിതുമ്പികൊണ്ടു നൽകിയ മൊഴി. എന്തുതന്നെയായാലും ഷൗക്കത്തലി തന്നെയാണ് അർബൻ നിധി തട്ടിപ്പിന്റെ സൂത്രധാരനാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേർന്നിട്ടുള്ളത്. പാക്കിസ്ഥാനിലടക്കം വിദേശരാജ്യങ്ങളിൽ ഇയാൾക്ക് ബിനാമി ബിസിനസുകളുണ്ടെന്നും നിക്ഷേപകരുടെ പണം അങ്ങോട്ടു ഒഴുക്കിയതാണെന്ന മറ്റു രണ്ടു ഡയറക്ടർമാരുടെ മൊഴിയെ കുറിച്ചു അന്വേഷിച്ചുവരികയാണ് പ്രത്യേക അന്വേഷണ സംഘം.

ഇതിനിടെ അർബൻ നിധി നിക്ഷേപതട്ടിപ്പു കേസിലെ അന്വേഷണം പൂർണമായും ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് വിടണമെന്ന ആവശ്യവും നിക്ഷേപകരിൽ ശക്തമായിട്ടുണ്ട്. പ്രതികളുടെയും ബന്ധുക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് പണം തിരിച്ചു നൽകാനുള്ള നീക്കമാണ് പൊലിസ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP