Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്; ജ്യോതി പ്രയാണ ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കമാകും

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്; ജ്യോതി പ്രയാണ ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കമാകും

സ്വന്തം ലേഖകൻ

അയിരൂർ: ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ തെളിയിക്കുന്നതിനുള്ള ദീപവുമായി ജ്യോതി പ്രയാണ ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കമാകും. കൊല്ലം പന്മന ആശ്രമത്തിൽനിന്നും പുറപ്പെടുന്ന ജ്യോതി പ്രയാണ ഘോഷയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഞായറാഴ്ചയാണ് കൺവെൻഷൻ നഗറിലെത്തുക. ഇന്ന് രാവിലെ പന്മന ആശ്രമത്തിലെ ബാലഭട്ടാരകേശ്വരം ക്ഷേത്രസന്നിധിയിലെ കെടാവിളക്കിൽനിന്നും ആശ്രമ മഠാധിപതി പ്രണവാനന്ദ തീർത്ഥപാദസ്വാമികൾ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർക്ക് ദീപം പകർന്ന് നൽകി ജ്യോതി പ്രയാണത്തിന് തുടക്കം കുറിക്കും.

ആശ്രമത്തിൽനിന്നും പുറപ്പെട്ട് വിവിധ ക്ഷേത്രങ്ങളിലേയും ഹൈന്ദവ സംഘടനകളുടേയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര വെള്ളിയാഴ്ച വൈകീട്ട് ഏഴിന് കിടങ്ങന്നൂർ വിജയാനന്ദാശ്രമത്തിൽ രാത്രി വിശ്രമിക്കും. ശനിയാഴ്ച രാവിലെ 6.30-ന് കിടങ്ങന്നൂർ ആശ്രമത്തിലെ സ്വീകരണത്തോടെ ആരംഭിച്ച് രാത്രി എട്ടിന് നെടുമ്പ്രയാർ ദേവീക്ഷേത്രത്തിൽ വിശ്രമിക്കും. ഞായറാഴ്ച രാവിലെ 6.25-ന് ഇവിടെനിന്നും പുറപ്പെടുന്ന ഘോഷയാത്ര 10.45-ന് ചെറുകോൽപ്പുഴ ജങ്ഷനിൽ എത്തിച്ചേരും.

ഈസമയം  എഴുമറ്റൂർ പരമഭട്ടാരക ആശ്രമത്തിൽനിന്നുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽനിന്നുള്ള പതാക ഘോഷയാത്രയും ജങ്ഷനിൽ എത്തും. ഹിന്ദുമത പരിഷത്ത് ഭാരവാഹികൾ മൂന്ന് ഘോഷയാത്രകളേയും കൺവെൻഷൻ നഗറിലേക്ക് ആനയിക്കും. പതാക ഉയർത്തി കെടാവിളക്കിലേക്ക് ജ്യോതി പകർന്ന് ചട്ടമ്പി സ്വാമിയുടെ ഛായചിത്രവും വേദിയിൽ സ്ഥാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP