Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധനപ്രതിസന്ധി മറികടക്കാൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാൻ സാധ്യത; ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വർധനക്ക് സാധ്യതയുള്ള ബജറ്റിൽ ക്ഷേമപെൻഷൻ ചെറുതായി വർധിപ്പിച്ച ജനകീയമാക്കാനും സാധ്യത; കോവിഡാനന്തരം കൈവരിച്ച വളർച്ച നിലനിർത്താനും മുന്നോട്ടു പോകാനുമുള്ള കർമപരിപാടിയാകും എന്ന് സർക്കാർ വിശദീകരണം; ബാലഗോപാലിന്റെ മൂന്നാം ബജറ്റ് ഇന്ന്

ധനപ്രതിസന്ധി മറികടക്കാൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാൻ സാധ്യത; ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വർധനക്ക് സാധ്യതയുള്ള ബജറ്റിൽ ക്ഷേമപെൻഷൻ ചെറുതായി വർധിപ്പിച്ച ജനകീയമാക്കാനും സാധ്യത; കോവിഡാനന്തരം കൈവരിച്ച വളർച്ച നിലനിർത്താനും മുന്നോട്ടു പോകാനുമുള്ള കർമപരിപാടിയാകും എന്ന് സർക്കാർ വിശദീകരണം; ബാലഗോപാലിന്റെ മൂന്നാം ബജറ്റ് ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : വരും സാമ്പത്തികവർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് നിയമസഭയിൽ ബജറ്റ് പ്രസംഗം ആരംഭിക്കും. ഇത്തവണയും പേപ്പർരഹിത ബജറ്റാണ്. ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാൻ 'കേരള ബജറ്റ്' മൊബൈൽ ആപ്ലിക്കേഷനുണ്ട്. ആൻഡ്രോയിഡ്, ഐ ഫോണുകളിലും ഐ പാഡുകളിലും ലഭ്യമാകും. കോവിഡാനന്തരം കേരള സമ്പദ്വ്യവസ്ഥ കൈവരിച്ച വളർച്ച നിലനിർത്താനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള കർമപരിപാടിയാകും ബജറ്റ് എന്ന് സർക്കാർ പറയുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെ മറികടന്ന് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള ഉപാധികളുമുണ്ടാകുമെന്നാണ് വിശദീകരണം. ഇത് കടുത്ത നടപടികൾക്ക് കാരണമായേക്കും. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഇത് മറികടക്കാൻ എന്തെല്ലാം നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് ഉറ്റുനോക്കുന്നത്. ചെലവു ചുരുക്കുന്നതിനോടൊപ്പം വരുമാന വർദ്ധനക്കുള്ള നിർദ്ദേശങ്ങളും ബജറ്റിൽ ഉണ്ടാകും.

രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെതാണ്. രണ്ടാമത്തെ സമ്പൂർണ ബജറ്റുമാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ആശ്വാസ പദ്ധതികളും കോവിഡാനന്തരം പുതിയ ആശയങ്ങളോ ബജറ്റിൽ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് കേരളം. കഴിഞ്ഞ രണ്ട് ബജറ്റുകളിലെ കോവിഡ് പാക്കേജുകൾ പോലും ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ലെന്ന വിമർശനങ്ങൾക്കിടെയാണ് ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. കിഫ്ബി വഴി പുതിയ പദ്ധതികൾ ഉണ്ടാകില്ലെന്ന് സർക്കാർ തന്നെ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ പൊതുവേ ബജറ്റിനെ കുറിച്ച് ആശങ്കകളുണ്ട്.

നികുതികൾ കൂട്ടാനും സർക്കാർ സേവനങ്ങൾക്ക് കൂടുതൽ പണമീടാക്കാനും പിഴത്തുകകൾ കൂട്ടാനുമെല്ലാം നടപടി വരും. ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ കിഫ്ബി വഴി വൻകിട പദ്ധതി പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും കൃഷി അടക്കം അടിസ്ഥാന സൗകര്യമേഖലകളും ബജറ്റ് പ്രത്യേകം പരിഗണിക്കും. ക്ഷേമ പെൻഷൻ വർദ്ധന പേലുള്ള നയപരമായ കാര്യങ്ങളിലും ജനപക്ഷ സമീപനം ഉണ്ടാകാനാണ് സാധ്യത

ധനപ്രതിസന്ധി മറികടക്കാൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വർധനക്ക് സാധ്യതയുള്ള ബജറ്റിൽ ക്ഷേമപെൻഷൻ ചെറുതായി വർധിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നാണ് സൂചന. എൽ.ഡി.എഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് തത്കാലത്തേക്ക് എങ്കിലും പരിഹാരം കണ്ടെത്താൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാനാണ് സർക്കാർ ആലോചന.

വില്ലേജ്, താലൂക്ക് തദ്ദേശ സ്ഥാപനങ്ങളിലെ വിവിധി സേവന സർട്ടിഫിക്കറ്റ് നിരക്കുകൾ, കെട്ടിട നികുതി, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവയിലെല്ലാം വർധനവ് വന്നേക്കും. ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വർധനവ് ഉണ്ടായേക്കും. റബർ, നാളികേരം,പച്ചക്കറികൾ എന്നിവയുടെ താങ്ങുവില വർധിപ്പിക്കാനാണ് സാധ്യത. ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ ഇളവുണ്ടാകും. കെ.എസ്.ആർ.ടി.സിക്ക് സാധാരണ 1000 കോടി നീക്കി വയ്ക്കാറുണ്ടെങ്കിലും ഇത്തവണ 1500 കോടി പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഭാഗികമായി അനുവദിച്ചേക്കും. ക്ഷേമപെൻഷൻ വർധിപ്പിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും രാഷ്ട്രീയ തീരുമാനം മറിച്ചാണെന്നാണ് സൂചന.

100 രൂപയെങ്കിലും വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായാണ് വിവരം. എന്നാൽ ക്ഷേമപെൻഷൻ വർധിപ്പിച്ചാൽ സാമ്പത്തിക ബാധ്യത സർക്കാരിന് താങ്ങാൻ കഴിയില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. ഉന്നത വിദ്യാഭ്യാസ മേഖലക്ക് പ്രത്യേക ഊന്നൽ ബജറ്റിൽ ഉണ്ടായേക്കും. വന്യജീവികളുടെ കടന്ന് കയറ്റം തടയാനുള്ള പ്രഖ്യാപനങ്ങൾ, വിഴിഞ്ഞം, കെ ഫോൺ പദ്ധതിയുടെ പൂർത്തീകരണം തുടങ്ങിയ കാര്യങ്ങളും ബജറ്റിലുണ്ടായേക്കും. പരമ്പരാഗ വ്യവസായം കൃഷി വ്യവസായ മേഖലകൾക്കും ഊന്നൽ ഉണ്ടാകും.

എൽ.ഡി.എഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പുകൾ ഒന്നും വരാനില്ലാത്ത വർഷമായതിനാൽ ജനങ്ങൾക്ക് അധികഭാരമുണ്ടാകുന്ന നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP