Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രസർക്കാർ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ നിർത്തലാക്കരുതെന്ന് സമസ്ത

കേന്ദ്രസർക്കാർ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ നിർത്തലാക്കരുതെന്ന് സമസ്ത

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിദ്യാഭ്യാസ സഹായം ഉൾപ്പടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് അവകാശമായി അനുവദിച്ചിട്ടുള്ള ക്ഷേമ പദ്ധതികൾ കേന്ദ്രസർക്കാർ നിർത്തലാക്കരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഇത് വലിയ സാമൂഹികാഘാതമായി മാറുമെന്നും സമസ്ത പ്രമേയത്തിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ പുതിയ സാമ്പത്തിക വർഷം 2000ത്തോളം കോടിയുടെ ഫണ്ട് വെട്ടിക്കുറച്ചു. ന്യൂനപക്ഷക്ഷേമ മന്ത്രാലയം കഴിഞ്ഞ സാമ്പത്തിക വർഷം 2400 കോടിയോളം വിനിയോഗിക്കാതെ പാഴാക്കിയെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ന്യൂനപക്ഷ മന്ത്രാലയത്തെ തന്നെ അപ്രസക്തമാക്കുന്ന തീരുമാനങ്ങളും നടപടികളുമാണ് സമീപകാലത്ത് കേന്ദ്രത്തിൽ നിന്നുണ്ടായത്.

സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് അവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് വളരെ വേദനാജനകവും പ്രതിഷേധാർഹവുമാണ്. സ്‌കൂൾ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേരള സർക്കാർ ഗൗരവതരമായി കാണണമെന്നും വിവാദങ്ങളൊഴിവാക്കി പാഠ്യപദ്ധതി പരിഷ്‌കരണവുമായി മുന്നോട്ടുപോകണമെന്നും സമസ്ത ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP