Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രി 2019 മുതൽ നടത്തിയത് 21 വിദേശ സന്ദർശനങ്ങൾ; ചെലവായത് 22.76 കോടി രൂപയെന്ന് കേന്ദ്രസർക്കാർ

പ്രധാനമന്ത്രി 2019 മുതൽ നടത്തിയത് 21 വിദേശ സന്ദർശനങ്ങൾ; ചെലവായത് 22.76 കോടി രൂപയെന്ന് കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മുതൽ 21 വിദേശ സന്ദർശനങ്ങൾ നടത്തിയതായും ഇതിനായി 22.76 കോടിരൂപ ചെലവഴിച്ചതായും കേന്ദ്രസർക്കാർ രാജ്യസഭയിൽ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എഴുതിത്ത്തയ്യാറാക്കിയ മറുപടിയിൽ സഭയിൽ ഇക്കാര്യം അറിയിച്ചത്. 2019 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു തവണ ജപ്പാൻ സന്ദർശിച്ചു. യുഎസ്, യുഎഇ എന്നിവിടങ്ങളിൽ രണ്ടു തവണ വീതവും സന്ദർശനം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി 22,76,76,934 രൂപയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ വിദേശ സന്ദർശനങ്ങൾക്ക് 20,87,01,475 രൂപയും ചെലവഴിച്ചതായി, വി. മുരളീധരന്റെ മറുപടിയിൽ പറയുന്നു. 2019 മുതൽ എസ്. ജയ്ശങ്കർ 86 വിദേശ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.

2019 മുതൽ രണ്ടു രാഷ്ട്രപതിമാരുടെ വിദേശ സന്ദർശനത്തിനായി 6.24 കോടിരൂപയാണ് ചെലവഴിച്ചിട്ടുള്ളത്. രാഷ്ട്രപതിയായിരിക്കെ രാംനാഥ് കോവിന്ദ് 2019 മുതൽ ഏഴു വിദേശ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. 2022-ൽ രാഷ്ട്രപതി സ്ഥാനത്തെത്തിയ ദ്രൗപദി മുർമു ഇതുവരെ ഒരു വിദേശ സന്ദർശനമാണ് നടത്തിയത്.രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബ്രിട്ടൻ സന്ദർശിച്ചത് മാത്രമാണ് പട്ടികയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP