Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രത്തിന്റെ മാതൃക; ഇത് ധരിക്കാൻ പറ്റുന്ന ലോകത്തിലെ ഏറ്റവും വലിയ കേക്ക് ഡ്രസ്സ്; വീഡിയോ കണ്ടത് 1.3 മില്യൺ പേർ

വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രത്തിന്റെ മാതൃക; ഇത് ധരിക്കാൻ പറ്റുന്ന ലോകത്തിലെ ഏറ്റവും വലിയ കേക്ക് ഡ്രസ്സ്; വീഡിയോ കണ്ടത് 1.3 മില്യൺ പേർ

ന്യൂസ് ഡെസ്‌ക്‌

സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമാകുന്ന ഒന്നാണ് ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ. എന്നാൽ ഏവരെയും ഞെട്ടിക്കുന്ന വ്യത്യസ്തമായ ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ഒരു വസ്ത്രമാണ് വീഡിയോയിൽ കാണാൻ കഴിയുക. കേൾക്കുമ്പോൾ അല്പം അമ്പരപ്പ് തോന്നുമെങ്കിലും ശരിക്കും കേക്ക് കൊണ്ടാണ് ഈ വസ്ത്രമുണ്ടാക്കിയിരിക്കുന്നത്. ധരിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ കേക്ക് ഡ്രസ്സ് തയ്യാറാക്കിയിരിക്കുന്നത് ഒരു സ്വിസ് ബേക്കറാണ്.

വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രത്തിന്റെ മാതൃകയിലാണ് സ്വീറ്റികേക്‌സ് ഇത്തരമൊരു പരീക്ഷണം നടത്തിയിരിക്കുന്നത്. 131.15 കിലോ ഗ്രാം ഭാരമാണ് ഈ കേക്ക് ഡ്രസ്സിനുള്ളത്. ഈ പ്രത്യേക കേക്ക് ഒരുക്കി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് നഡാഷ കൊലിൻ എന്ന ബേക്കർ. നഡാഷയെന്ന യുവതിയുടെ സ്വീറ്റികേക്ക്സ് ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.

      View this post on Instagram

A post shared by Guinness World Records (@guinnessworldrecords)

ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റഗ്രാം പേജിൽക്കൂടിയാണ് കേക്ക് ഡ്രസ്സിന്റെ വീഡിയോ പ്രചരിക്കുന്നത്. വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രത്തിന്റെ മാതൃകയിലാണ് സ്വീറ്റി കേക്ക്സ് ഇത്തരമൊരു പരീക്ഷണം നടത്തിയിരിക്കുന്നത്.

കേക്ക് ഡ്രസിലേയ്ക്ക് യുവതി കയറുന്നതായാണ് വീഡിയോ. ഭാരമുള്ളതിനാൽ കേക്ക് ഡ്രസ് ഉറപ്പിച്ചുവെച്ചിരിക്കുന്നതായും വീഡിയോയിൽ കാണാം. യഥാർത്ഥത്തിലുള്ള വസ്ത്രം പോലെ തന്നെയാണ് കേക്ക് ഡ്രസും കണ്ടാൽ തോന്നുക.

1.3 മില്യണിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുമായെത്തിയിരിക്കുന്നത്. കേക്കിന്റെ ഭാരത്തെക്കുറിച്ചും ആളുകൾ അത്ഭുതപ്പെടുന്നുണ്ട്. എങ്കിലും വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP