Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിരമിച്ച കെഎസ്ആർടിസി ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുത്; ആനുകൂല്യ വിതരണത്തിന് രണ്ടുവർഷത്തെ സാവകാശം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി

വിരമിച്ച കെഎസ്ആർടിസി ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുത്; ആനുകൂല്യ വിതരണത്തിന് രണ്ടുവർഷത്തെ സാവകാശം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിരമിച്ച കെഎസ്ആർടിസി ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. കെഎസ്ആർടിസി ആവശ്യപ്പെട്ടതുപോലെ ആനുകൂല്യ വിതരണത്തിന് രണ്ടുവർഷത്തെ സാവകാശം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ നാല് മാസത്തിനകം നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പ്രതികരണം.

ആദ്യം ആറുമാസത്തെ ആനുകൂല്യം നൽകാമെന്നും അതിനു ശേഷം ആവശ്യമെങ്കിൽ സാവകാശം നീട്ടിനൽകാമെന്നും കോടതി അറിയിച്ചു. ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാതിരിക്കാനാവില്ലെന്നും ഇത് മനുഷ്യാവകാശ ലംഘനത്തിന്റെ പ്രശ്നം കൂടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

എല്ലാ മാസവും കൃത്യമായി ഒരു തുക പെൻഷന് വേണ്ടി മാറ്റിവെക്കാതെ വേറെ നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു.ആനൂകൂല്യ വിതരണത്തിന് സീനിയോറിറ്റി പ്രകാരമുള്ള റിപ്പോർട്ട് നൽകാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഈ മാസം 12ന് കേസ് വീണ്ടും പരിഗണിക്കും. കെഎസ്ആർടിസിയുടെ പുതിയ പ്രൊപ്പോസൽ ഈ ഘട്ടത്തിൽ കോടതി പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP