Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്പൂരി രാഖി മോൾ കൊലക്കേസ് വിചാരണ അന്തിമഘട്ടത്തിൽ; 83 സാക്ഷികളെ വിസ്തരിച്ചു; 40 തൊണ്ടിമുതലുകൾ തെളിവിൽ സ്വീകരിച്ചു; വിചാരണ തിരുവനന്തപുരം സെഷൻസ് കോടതിയിൽ

അമ്പൂരി രാഖി മോൾ കൊലക്കേസ് വിചാരണ അന്തിമഘട്ടത്തിൽ; 83 സാക്ഷികളെ വിസ്തരിച്ചു; 40 തൊണ്ടിമുതലുകൾ തെളിവിൽ സ്വീകരിച്ചു; വിചാരണ തിരുവനന്തപുരം സെഷൻസ് കോടതിയിൽ

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയും എറണാകുളം സ്വകാര്യ കമ്പനി ജീവനക്കാരിയുമായ പൂവാർ പുത്തൻകട ജോയി ഭവനിൽ രാഖി മോളെ (30) കൊലപ്പെടുത്തിയ കേസിൽ വിചാരണ അന്തിമഘട്ടത്തിലെത്തി. 83 സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു. 40 തൊണ്ടിമുതലുകൾ തെളിവിൽ സ്വീകരിച്ചു. 102, 114 എന്നീ സാക്ഷികളെ 7 ന് വിസ്തരിക്കും. തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ. സെഷൻസ് കോടതി മുമ്പാകെയാണ് വിചാരണ അന്തിമഘട്ടത്തിലെത്തി നിൽക്കുന്നത്.

കേസിൽ രാഖിയുടെ മൃതദേഹം പൊലീസ് പ്രേത വിചാരണ ചെയ്യുന്നതിന്റെ സിഡികൾ പ്രതികൾക്ക് നൽകി. അന്വേഷണ ഉദ്യോഗസ്ഥനും ഫോട്ടോഗ്രാഫറും കോടതിയിൽ ഹാജരായാണ് 3 സി ഡികൾ കോടതിയിൽ ഹാജരാക്കിയത്. 2 പ്രതികളെ വീണ്ടും ഫെബ്രുവരി 7 ന് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. രണ്ടാം പ്രതി ജാമ്യത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP