Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിൽ വിവാഹ വേദിയിൽ ഒ.ബി.സി ജാതിയിൽപെട്ട വരൻ കുതിരപ്പുറത്തെത്തി; വരനും കുടുംബക്കാർക്കും നേരെ മേൽജാതിക്കാരുടെ കല്ലേറ്

ഗുജറാത്തിൽ വിവാഹ വേദിയിൽ ഒ.ബി.സി ജാതിയിൽപെട്ട വരൻ കുതിരപ്പുറത്തെത്തി; വരനും കുടുംബക്കാർക്കും നേരെ മേൽജാതിക്കാരുടെ കല്ലേറ്

മറുനാടൻ മലയാളി ബ്യൂറോ

പഞ്ച്മഹൽ: ഗുജറാത്തിൽ വിവാഹ വേദിയിലേക്ക് കുതിരപ്പുറത്തെത്തിയ ഒ.ബി.സി ജാതിയിൽപെട്ട വരനും കുടുംബക്കാർക്കും നേരെ മേൽജാതിക്കാർ കല്ലേറ് നടത്തി. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഷെഹ്‌റ താലൂക്കിലെ തർസങ് ഗ്രാമത്തിലാണ് സംഭവം. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വരനും കുടുംബത്തിനും നേരെയാണ് വിവാഹ ചടങ്ങിന്റെ ഭാഗമായ ഘോഷയാത്രക്കിടെ കല്ലേറുണ്ടായത്.

ഇവർ വരനുനേർക്ക് അസഭ്യവർഷവും നടത്തി. സംഭവത്തിൽ വൻ പ്രതിഷേധമുയർന്നതിനു പിന്നാലെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു വിവാഹ ചടങ്ങും ഘോഷയാത്രയും. ഘോഷയാത്രയുടെ മുന്നിൽ കുതിരപ്പുറത്തേറി വരൻ വരുന്നത് കണ്ട സവർണ ജാതിക്കാർ അസഭ്യം വർഷം നടത്തുകയും കല്ല് എറിയുകയുമായിരുന്നു.

ഡി.ജെയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ വരൻ കുതിരപ്പുറത്ത് എത്തിയത് 11 പേരടങ്ങുന്ന സംഘം തടഞ്ഞു. ക്ഷത്രിയ ജാതിക്കാർക്ക് മാത്രമേ കുതിരയെ ഓടിക്കാൻ കഴിയൂ എന്നായിരുന്നു ഇവരുടെ വാദം. വരനെ കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കുകയും ജാതിയധിക്ഷേപം നടത്തുകയും ചെയ്തു. വരനും കൂട്ടരും കൊണ്ടുവന്ന ഡി.ജെ സിസ്റ്റം ആൾക്കൂട്ടം തകർക്കുകയും ചെയ്തു. വരന്റെ പിതാവിന്റെ പരാതിയിൽ 10 പുരുഷന്മാർക്കും ഒരു സ്ത്രീക്കുമെതിരെ കേസെടുത്തെന്നും അറസ്റ്റ് ചെയ്‌തെന്നും ഷെഹ്‌റ പൊലീസ് ഇൻസ്‌പെക്ടർ ആർ. കെ രജ്പുത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP