Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാസ്വേഡ് ഷെയറിങ് ഇനി വീട്ടിലുള്ളവരുമായി മാത്രം; നിയന്ത്രണവുമായി നെറ്റ്ഫ്‌ളിക്‌സ് ; നിയന്ത്രണം ഉപഭോക്താവ് അക്കൗണ്ട് ലോഗിൻ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷൻ പരിഗണിച്ച്

പാസ്വേഡ് ഷെയറിങ് ഇനി വീട്ടിലുള്ളവരുമായി മാത്രം; നിയന്ത്രണവുമായി നെറ്റ്ഫ്‌ളിക്‌സ് ; നിയന്ത്രണം ഉപഭോക്താവ് അക്കൗണ്ട് ലോഗിൻ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷൻ പരിഗണിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എന്റർടെയ്ന്മെന്റ് രംഗത്തെ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് പാസ്വേഡ് ഷെയറിങിന് നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതൽ ഒരു വീട്ടിലുള്ളവർ അല്ലാതെ മറ്റാർക്കും നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാൻ സാധിക്കില്ല. പുതിയ അപ്ഡേറ്റിലാണ് നെറ്റ്ഫ്‌ളിക്‌സ് പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

ഉപഭോക്താവ് അക്കൗണ്ട് ലോഗിൻ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷൻ ഇതിനായി പരിഗണിക്കും. ഉപഭോക്താക്കൾ ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങൾ ഒരേ വൈഫൈയിൽ കണക്റ്റ് ചെയ്യാൻ ആവശ്യപ്പെടും.

ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാൾക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നൽകണം. പുറത്തുനിന്നുള്ളവർക്ക് നിങ്ങളുടെ പ്ലാനിൽ ലോഗിൻ ചെയ്യണമെങ്കിൽ താൽകാലിക കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി ആണ് ഉണ്ടാകുക. പരമാവധി ഉപഭോക്താക്കളെ പണം നൽകി നെറ്റ്ഫ്‌ളിക്‌സ് കാണാൻ നിർബന്ധിതരാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP