Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്താണ് അദ്ദേഹം അവതരിപ്പിച്ച കാര്യങ്ങൾ? എന്തും വിളിച്ചുപറയുന്ന ഒരാളാണ് എന്നതുകൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ? അസംബന്ധം വിളിച്ചുപറയരുത്, എന്തിനും അതിരു വേണം; മാത്യു കുഴൽനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി; പിണറായിയെ ചൊടിപ്പിച്ചത് ഷാനവാസിന്റെ ലഹരിക്കേസ് സഭയിൽ ഉന്നയിച്ചത്

എന്താണ് അദ്ദേഹം അവതരിപ്പിച്ച കാര്യങ്ങൾ? എന്തും വിളിച്ചുപറയുന്ന ഒരാളാണ് എന്നതുകൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ? അസംബന്ധം വിളിച്ചുപറയരുത്, എന്തിനും അതിരു വേണം; മാത്യു കുഴൽനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി; പിണറായിയെ ചൊടിപ്പിച്ചത് ഷാനവാസിന്റെ ലഹരിക്കേസ് സഭയിൽ ഉന്നയിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തു കേസ് സഭയിൽ ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയായി നിയമസഭയെ മാറ്റാൻ പാടില്ലെന്നും എന്തിനും ഒരു അതിരുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

''പ്രതിപക്ഷ ആരോപണങ്ങൾക്ക് എക്സൈസ് മന്ത്രിയാണ് മറുപടി പറയുക. എങ്കിലും എനിക്ക് പറയാനുള്ളത്.. ഒരു അംഗത്തിന് സിപിഎം പോലെയുള്ള ഒരു പാർട്ടിയെപ്പറ്റി എന്ത് അസംബന്ധവും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാൻ പറ്റില്ല. എന്താണ് അദ്ദേഹം (മാത്യു കുഴൽനാടൻ എംഎൽഎ) അവതരിപ്പിച്ച കാര്യങ്ങൾ. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്തും വിളിച്ചുപറയുന്ന ഒരാളാണ് എന്നതുകൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ ? ഇങ്ങനെയാണോ സഭയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്? ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്. എന്തിനും ഒരു അതിരുവേണം. ആ അതിര് ലംഘിച്ച് പോകാൻ പാടില്ല'' ക്ഷുഭിതനായി മുഖ്യമന്ത്രി പറഞ്ഞു.

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ പ്രതിയായ സിപിഎം നേതാവിനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നേടിയ മാത്യു കുഴൽനാടൻ എംഎൽഎ ശക്തമായ രാഷ്ട്രീയ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇതാണ് ബഹളത്തിന് ഇടയാക്കിയത്. ഇതോടയാണ് മുഖ്യമന്ത്രി തന്നെ മറുപടിയുമായി രംഗത്തെത്തിയതും ക്ഷുഭിതനായി സംസാരിച്ചതും.

സിപിഎമ്മിൽ ഒരുവിഭാഗം നേതാക്കന്മാർ ചവിട്ടുപടി കയറുന്നത് മയക്കുമരുന്ന് മാഫിയ ഉണ്ടാക്കുന്ന പണത്തിന്റെ സ്വാധീനം കൊണ്ടാണെന്ന പരാമർശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ആലപ്പുഴയിലെ മയക്കുമരുന്ന് ഇടപാട് പുറത്തുവന്നത് പാർട്ടിയിലെ വിഭാഗീയതയെ തുടർന്നാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കുഴൽനാടന്റെ ചോദ്യത്തിന് ഉത്തരം പറയാൻ മന്ത്രിയെ സ്പീക്കർ വിളിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.

സിപിഎമ്മിനെ പോല ഒരു പാർട്ടിയെ കുറിച്ച് എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള ഒരു വേദിയാക്കി ഈ നിയമസഭയെ മാറ്റാൻ പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രി ഈ വിഷയത്തിൽ ശക്തമായ വിമർശനം ഉയർന്നത്. അതേസമം വിഷയത്തിന് പ്രതിപക്ഷ നേതാവ് കൃത്യമായ മറുപടി നൽകി. പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ തന്നെയാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ അംഗമായ ഡോ. മാത്യ കുഴൽനാടനെ അടിയന്തരപ്രമേയം അവതരിപ്പിക്കാൻ ചുമതലപ്പെടുത്തിയത്. തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടുകൂടിയും കൃത്യമായ തെളിവകളോട് കൂടിയുമാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു

കരുനാഗപ്പള്ളിയിലെ കോടികളുടെ ലഹരിക്കടത്ത് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. മാത്യു കുഴൽനാടൻ അടിയന്തരപ്രമേയം അവതരിപ്പിച്ചത്. ലഹരി ഉൽപ്പന്നങ്ങൾ കടത്തിയ ലോറി ഉടമയ്ക്കെതിരെ തെളിവ് ഇല്ലെന്നും ലോറി സിപിഎം കൗൺസിലറുടേത് തന്നെയാണെന്നും അടിയന്തരപ്രമേയത്തിന് മറുപടിയായി എംബി രാജേഷ് പറഞ്ഞു.

ലോറിയിൽ നിന്ന് പിടിച്ചെടുത്ത ലഹരി ഉത്പന്നങ്ങൾ കേരളത്തിൽ മാത്രമാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇപ്പോഴും വിൽപ്പന അനുമതിയുള്ളതും പ്രചാരത്തിലുള്ളതുമായ പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. കേരളത്തിൽ അത് നിരോധിതമാണ്. പിടികൂടിയത് മറ്റ് ഏജൻസികളല്ല, കേരളാ പൊലീസാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും പിടികൂടി. അതിന് ഉപയോഗിച്ച ലോറി ആലപ്പുഴയിലെ നഗരസഭാ കൗൺസിലറുടെതും സിപിഎം പ്രവർത്തകന്റെതുമായിരുന്നു. ഉടമ ആ ലോറി മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയതുമാണ്. വാടകയ്ക്ക് എടുത്തയാളും കൂട്ടുപ്രതികളുമാണ് നിരോധിത ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുവരാൻ വാടക ലോറി ഉപയോഗിച്ചത്.

ലോറി ഉടമസ്ഥനും അതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അതിൽ പ്രതിയാകും. നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഇതുവരെ ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ആരോപിച്ച പോലെ പ്രതികളെ രക്ഷിക്കാൻ ഒരു നീക്കവും സർക്കാർ നടത്തിയിട്ടില്ല. ആരെയെങ്കിലും രക്ഷിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഭരണസ്വാധീനം ഉപയോഗിച്ച് മൂടിവച്ചാൽ മതിയായിരുന്നല്ലോ?. പ്രതിപക്ഷം ഇത്തരം ആരോപണം ഉന്നയിച്ചത് നിങ്ങളുടെ മുൻകാല പ്രവർത്തിയുടെ ഓർമയിൽ നിന്നുകൊണ്ടായിരിക്കും. വാടകയ്ക്ക് കൊടുക്കേണ്ടപ്പോൾ കാണിക്കേണ്ട ഉത്തരവാദിത്വം ഉണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹത്തെ സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി മാതൃകാപരമായ നടപടി സ്വീകരിച്ചതെന്ന് എംബി രാജേഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP