Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുല്ലപ്പെരിയാർ അണക്കെട്ടിലെ അതീവ സുരക്ഷേ മേഖലയിൽ അതിക്രമിച്ചു കയറിയത് സിപിഎം പ്രവർത്തകർ; അണക്കെട്ടിലെ വാർഷിക അറ്റകുറ്റപ്പണികൾക്കായി മെറ്റൽ ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടുപോയ ലോറികളിലെ ക്ലിനർമാർ; കേസെടുക്കാൻ നിർദേശിച്ചത് മുല്ലപ്പെരിയാർ ഡിവൈ.എസ്‌പി

മുല്ലപ്പെരിയാർ അണക്കെട്ടിലെ അതീവ സുരക്ഷേ മേഖലയിൽ അതിക്രമിച്ചു കയറിയത് സിപിഎം പ്രവർത്തകർ; അണക്കെട്ടിലെ വാർഷിക അറ്റകുറ്റപ്പണികൾക്കായി മെറ്റൽ ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടുപോയ ലോറികളിലെ ക്ലിനർമാർ; കേസെടുക്കാൻ നിർദേശിച്ചത് മുല്ലപ്പെരിയാർ ഡിവൈ.എസ്‌പി

മറുനാടൻ മലയാളി ബ്യൂറോ

 

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത മൂന്ന് പേരും സിപിഎം പ്രവർത്തകർ. കുമളി സ്വദേശികളായ രാജൻ, രജ്ഞു, സതീശൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയായ രാജൻ സിപിഎം അമരാവതി ലോക്കൽ കമ്മറ്റി സെക്രട്ടറിയാണ്.

മുല്ലപ്പെരിയാർ ഡാമിലെ അതീവ സുരക്ഷാ മേഖലയിലാണ് ഇവർ അതിക്രമിച്ചു കയറിയത്. അണക്കെട്ടിന്റെ അറ്റകുറ്റപണികൾക്കായി സാധനം കൊണ്ടുപോയ ലോറികളിൽ ആണ് ഇവർ ഡാമിലേക്ക് പോയത്. അണക്കെട്ടിലെ വാർഷിക അറ്റകുറ്റപ്പണികൾക്കായി മെറ്റൽ ഉൾപ്പെടെയുള്ള സാധനങ്ങൾ വള്ളക്കടവ് വഴി കൊണ്ടു പോകാൻ തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. നാലു വാഹനങ്ങളിലായാണ് സാധനങ്ങൾ കൊണ്ടു പോയത്. ഇതിൽ മൂന്നു ലോറികളിലെ ക്ലീനർമാരാണ് ഇവർ.

അനുമതിയില്ലാതെ അണക്കെട്ടിൽ പ്രവേശിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡിവൈ.എസ് .പിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ജനുവരി 31ാം തീയ്യതിയാണ് സംഭവം നടന്നത്. രാവിലെ മണിയോടെ മൂന്ന് ടിപ്പർ ലോറികളായി അതീവ സുരക്ഷാ മേഖലയിൽ മൂന്ന് പേരും അതിക്രമച്ചു കയറുകയായിരുന്നു.

സംഭവത്തിൽ ലോറികളുടെ ഡ്രൈവർമാരായ വീരമല, അനിൽകുമാർ, ജോണി, അനിൽകുമാർ തുടങ്ങിയവരുടെ പങ്കും പരിശോധിക്കുന്നുണ്ട്. അതേസമയം മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു. പരിശോധനകൾക്കു ശേഷം കുമളിയിൽ മുല്ലപ്പെരിയാർ ഓഫിസിൽ യോഗം ചേർന്ന് നിലവിലുള്ള സ്ഥിതികൾ ചർച്ച ചെയ്തു. രാവിലെ തേക്കടിയിൽ നിന്ന് ബോട്ട് മാർഗമാണ് അഞ്ചംഗ സംഘം അണക്കെട്ടിലെത്തിയത്. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി.

സ്പിൽവേ ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. കേന്ദ്ര ജലക്കമ്മിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ബി. സതീഷ് അധ്യക്ഷനായ സമിതിയിൽ കേരള ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയർ ഹരികുമാർ, അസിസ്റ്റന്റ് എൻജിനീയർ എൻ.എസ്. പ്രസീദ്, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ സാം ഇർവിൻ, എ.ഇ. കുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP