Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ വിമാനത്താവളത്തിൽ തുടർച്ചയായി മൂന്നാം ദിവസവും സ്വർണവേട്ട; അരക്കോടിയുടെ സ്വർണം പിടികൂടി; കോഴിക്കോട് മേപ്പയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ തുടർച്ചയായി മൂന്നാം ദിവസവും സ്വർണവേട്ട; അരക്കോടിയുടെ സ്വർണം പിടികൂടി; കോഴിക്കോട് മേപ്പയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

അനീഷ് കുമാർ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണം പിടികൂടി. കോഴിക്കോട് മേപ്പയൂർ സ്വദേശി ഷംസീറിൽ നിന്നാണ് അരക്കേുടിയോളം രൂപയുടെ സ്വർണം പിടികൂടിയത്. മൂന്ന് ദിവസത്തിനുള്ളിൽ അഞ്ചു പേരിൽ നിന്നായി രണ്ടര കോടിയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ചൊവ്വാഴ്‌ച്ച രാത്രി കുവൈറ്റിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്.

കസ്റ്റംസിന്റെ ചെക്ക് ഇൻ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം മൂന്ന് ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവച്ചാണ് കടത്തിക്കൊണ്ടുവന്നത്. പേസ്റ്റ് രൂപത്തിലുള്ള 847-ഗ്രാം സ്വർണം വേർതിരിച്ചെടുത്തപ്പോൾ 795- ഗ്രാമാണ് സ്വർണം ലഭിച്ചത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 45,15,600 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ അബുദാബിയിൽനിന്ന് ഗോ എയർ വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശി ഷുഹൈബ് റഹ്‌മാനിൽനിന്ന് 550 ഗ്രാം സ്വർണാഭരണങ്ങളും ദുബായിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയ വടകര സ്വദേശി അർഷാദിൽനിന്ന് 1632 ഗ്രാം സ്വർണവുമാണ് കണ്ടെടുത്തത്.



കസ്റ്റംസ് കണ്ണൂർ പ്രിവന്റീവ് വിഭാഗവും വിമാനത്താവളത്തിലെ കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ബാഗേജിന്റെ സൈഡ് പോക്കറ്റിലാണ് സ്വർണ ചെയിനുകൾ ഒളിപ്പിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്. പിടികൂടിയ 550 ഗ്രാം സ്വർണത്തിന് 31,26,750 രൂപ വരും. ഡോറിന് ഘടിപ്പിക്കുന്ന ലോക്കിനുള്ളിലാണ് അർഷാദ് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ബാഗേജിലാണ് ഇയാൾ സ്വർണം സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് 92,69,768 രൂപ വരും.

സ്വർണക്കടത്ത് വ്യാപകമായ സാഹചര്യത്തിൽ കസ്റ്റംസ് ശക്തമാക്കിയിരിക്കുകയാണ്. കസ്റ്റംസ് അസി. കമ്മിഷണർ ഇ.വി ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ഗീതാകുമാരി, ഇൻസ്പെക്ടർമാരായ രാംലാൽ നിവേദിത, സിലീഷ്, സൂരജ് ഗുപ്ത, ഹെഡ് ഹവിൽദാർ ഗിരീഷ്, ഓഫിസ് സ്റ്റാഫ് പവിത്രൻ, ശിശിര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കസ്റ്റംസിനു പുറമെ എയർപോർട്ട് പൊലിസും വിമാനത്താവളത്തിന് പുറത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കസ്റ്റംസിന്റെ വലയിൽ നിന്നും പുറത്തുവരുന്ന സ്വർണക്കടത്തുകാരെ പൊലിസ് പിടികൂടുന്നുണ്ട്. പുതുവർഷം തുടങ്ങിയതിനു ശേഷം കണ്ണൂർ വിമാനത്താവളത്തിൽ വ്യാപകമായ രീതിയിലാണ് സ്വർണക്കടത്ത് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP