Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടമലക്കുടി ശൈശവവിവാഹം: പോക്‌സോ കേസ് പ്രതി ഒളിവിൽ; പെൺകുട്ടിയെ പിഡബ്ലുസിക്ക് കൈമാറും

ഇടമലക്കുടി ശൈശവവിവാഹം: പോക്‌സോ കേസ് പ്രതി ഒളിവിൽ; പെൺകുട്ടിയെ പിഡബ്ലുസിക്ക് കൈമാറും

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: ഇടമലക്കുടി ശൈശവ വിവാഹ കേസിൽ പ്രതിയായ 47കാരനെ ഇതുവരെ കണ്ടെത്താനായില്ല. കണ്ടത്തിക്കുടിയിൽ 16 കാരിയെ വിവാഹം ചെയ്ത 47കാരൻ ഒളിവിലാണെന്നാണ് മൂന്നാർ പൊലീസ് പറയുന്നത്. അടിമാലി ഷെൽറ്റർ ഹോമിലെത്തിച്ച പെൺകുട്ടിയെ പിഡബ്ലുസിക്ക് കൈമാറും.

എസ്‌ഐ ഷാഹുൽ ഹമീദിന്റ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന സംഘം കുടിയിൽ പ്രതിയെ തേടി എത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയി എന്നാണ് വിവരം. തുടർന്ന് പൊലീസ് വിവാഹം നടന്നത് സംബന്ധിച്ച് തെളിവുകൾ ശേഖരിക്കുകയും പെൺകുട്ടിയുമായി രാത്രിയോടെ മൂന്നാറിലെത്തുകയും ചെയ്തു.

വിവാഹം നടന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ അന്വേഷിച്ചെത്തിയ പൊലീസിന് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ഇടമലക്കുടി നിവാസികൾ കേസിനോട് സഹകരിക്കാത്തതാണ് വിവരങ്ങൾ ലഭിക്കാൻ തടസ്സമായത്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു. എങ്കിലും ഇതിൽ നേരിടുന്ന പ്രശ്‌നങ്ങൾ ഏറെയാണ്. ഗോത്രവർഗ്ഗ സംസ്‌കാരമനുസരിച്ച് പുടവ കൈമാറുന്നതോടെ വിവാഹ ചടങ്ങുകൾ കൈമാറുന്നതാണ് പതിവ്. സർക്കാർ രജിസ്റ്ററുകളിൽ പലപ്പോഴും ഇത്തരം വിവാഹങ്ങൾ പതിവു പോലും ചെയ്യാത്ത സാഹചര്യങ്ങളുണ്ട്.

ഇടമലക്കുടിയിൽ നടന്ന വിവാഹവും ഗോത്രാചാര പ്രകാരം പുടവ കൈമാറ്റമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് ഏറെ പ്രതിബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്.

പൊലീസ് നിരീക്ഷണവും വനം വകുപ്പിന്റെ നിരന്തരമായ സാന്നിധ്യവും തദ്ദേശ ഭരണകൂടത്തിന്റെ മേൽനോട്ടവുമുള്ള മേഖലയാണിത്. വിവാഹത്തിൽ സർക്കാർ വകുപ്പുകൾ വരുത്തിയ വീഴ്ചയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP