Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാന നഗരയിൽ വീണ്ടും പെൺകുട്ടിക്കു നേരെ ആക്രമണ ശ്രമം; സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

തലസ്ഥാന നഗരയിൽ വീണ്ടും പെൺകുട്ടിക്കു നേരെ ആക്രമണ ശ്രമം; സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും പെൺകുട്ടിക്കു നേരെ ആക്രമണ ശ്രമം. ഇന്നലെ രാത്രിയിൽ സൈക്കിളിൽ യാത്ര ചെയ്യുകയായരുന്നു പെൺകുട്ടിക്കു നേരെയാണ് കൈയറ്റ ശ്രമമുണ്ടായത്. മ്യൂസിയം - വെള്ളയമ്പലം റോഡിൽ വച്ചാണ് ആക്രമണ ശ്രമമുണ്ടായത്.

ബൈക്കിൽ സഞ്ചരിച്ച പ്രതിയാണ് പെൺകുട്ടിയെ പിടിക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ മ്യൂസിയം പൊലിസിൽ പരാതി നൽകുകയായിരുന്നു. വൈകുന്നേരത്തോടെ പ്രതിയായ പേയാട് സ്വദേശി മനുവിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാളെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മാസങ്ങൾക്ക് മ്യൂസിയം ഭാഗത്ത് അതിരാവിലെ നടക്കാനിറങ്ങിയ യുവതിയെ ഒരാൾ കടന്നുപിടിച്ചത് ഏറെ ചർച്ചയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു.

കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിൽ രാത്രി ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വിദ്യാർത്ഥിനികളെ ബൈക്കിലെത്തിയ യൂവാവ് കയറിപ്പിടിച്ചതായിരുന്നു അവസാനം റിപ്പോർട്ട് ചെയ്ത സംഭവം.

പണ്ഡിറ്റ് കോളനിയിൽ യുവധാര ലൈനിൽ ശനിയാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ബസിൽ വന്നിറങ്ങി ഹോസ്റ്റലിലേക്ക് നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് പിന്നിലൂടെ വന്ന് കയറിപ്പിടിക്കുന്നത്. നാല് വിദ്യാർത്ഥിനികൾ ഒരുമിച്ച് നടന്ന് വരുന്നതും അവർക്കരികിലേക്ക് ബൈക്കുമായി അക്രമി നീങ്ങുന്നതും എല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിസരത്തും വഞ്ചിയൂർ കോടതി പരിസരത്തുമടക്കം തലസ്ഥാന നഗരത്തിൽ സ്ത്രീകൾക്ക് നേരെ ആക്രമണം നടന്നതും പ്രതിയെ പിടിക്കാൻ എടുത്ത കാലതാമസവും എല്ലാം നേരത്തെ വലിയ വിവാദമായിരുന്നു. ഇതിനിടെയാണ് നഗര ഹൃദയത്തിൽ വീണ്ടും ഏറെക്കുറെ സമാനമായ സംഭവം ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP