Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രമുഖ ബിസിനസ് ഗ്രൂപ്പായ രാജകുമാരി ഓഫീസിലും ഷോറൂമൂകളിലും ആദായ നികുതി റെയിഡ്; ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത് തിരുവനന്തപുരം, പോത്തൻകോട്, ആറ്റിങ്ങൽ, പാരിപ്പള്ളി, കൊട്ടിയം ജൂവലറി ഷോറൂമുകളിലും വ്യാപാര സ്ഥാപനങ്ങളിലും; സ്ഥാപനങ്ങൾ പൂർണമായി അടച്ചിട്ട പരിശോധന രണ്ടുദിവസമായി

പ്രമുഖ ബിസിനസ് ഗ്രൂപ്പായ രാജകുമാരി ഓഫീസിലും ഷോറൂമൂകളിലും  ആദായ നികുതി റെയിഡ്; ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത് തിരുവനന്തപുരം, പോത്തൻകോട്, ആറ്റിങ്ങൽ, പാരിപ്പള്ളി, കൊട്ടിയം ജൂവലറി ഷോറൂമുകളിലും വ്യാപാര സ്ഥാപനങ്ങളിലും; സ്ഥാപനങ്ങൾ പൂർണമായി അടച്ചിട്ട പരിശോധന രണ്ടുദിവസമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ പ്രമുഖ വ്യാപാര ഗ്രൂപ്പുകളിൽ ഒന്നായ രാജകുമാരിയുടെ ഓഫീസിലും ഷോറൂമുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചു ബിസിനസ് നടത്തുന്ന പ്രമുഖ ഗ്രൂപ്പാണ് രാജകുമാരി. ഇവരുടെ പ്രധാന ജുവല്ലറി ഷോറൂമുകളിലും വസ്ത്രാലയങ്ങളും സൂപ്പർമാർക്കറ്റുകളിലുമാണ് ഇൻകം ടാക്‌സിന്റെ പരിശോധന നടത്തുന്നത്.

രാജകുമാരിയുടെ തിരുവനന്തപുരം, പോത്തൻകോട്, ആറ്റിങ്ങൽ, പാരിപ്പള്ളി, കൊട്ടിയം തുടങ്ങിയ എല്ലാ ഷോറൂമുകളിലും ജുവലറികളിലും ഇൻകം ടാക്‌സ് റെയിഡ് നടക്കുന്നത്. കഴിഞ്ഞദിവസം അതിരാവിലെ നടന്ന റെയിഡ് ഇന്നും തുടരുകയാണ്. സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിട്ടാണ് പരിശോധന നടത്തുന്നത്. ഇന്ന് ഈ റെയ്ഡ് നടക്കുന്നതിനാൽ തിരുവനന്തപുരത്തെ ജുവല്ലറി ഷോറൂം അടക്കം അടച്ചിട്ടിരിക്കയാണ്. കഴിഞ്ഞദിവസം രാവിലെ ആറുമണിക്ക് ആരംഭിച്ച പരിശോധനയാണ് ഇന്ന് വൈകുന്നേരവും തുടരുന്നത്.

രാജകുമാരിയുടെ പാർട്ണർമാരുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലും പരിശോധന നടത്തിയെന്നാണ് അറിയാൻ കഴിയുന്നത് ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ ഔദ്യോഗിക, വാഹനം ഒഴിവാക്കി അതിരാവിലെ ടാക്‌സികളിൽ എത്തി പരിശോധനകളിലേക്ക് കടക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന എന്നാണ് അറിയാൻ സാധിച്ചത്. പരിശോധനയെ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി ആദായ നികുതി വിഭാഗം പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തെക്കൻ കേരളത്തിൽ അറിയപ്പെടുന്ന ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായി മാറിയ വ്യാപാര സ്ഥാപനമാണ് രാജകുമാരി ഗ്രൂപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചു ഷോപ്പിങ് മാൾസ്, ജുവല്ലറി, വെഡ്ഡിങ് സെന്റർ, സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ് തുടങ്ങിയ വൈവിധ്യങ്ങളായ ബിസിനസ് മേഖലയിലാണ് ഇവർ കൈവെച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP