Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ധനമന്ത്രി പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല! അപ്പോൾ തന്നെ ഉയർന്നു; ഒന്നല്ല രണ്ടുവട്ടം; ബജറ്റിന് പിന്നാലെ സ്വർണവില വീണ്ടും ഉയർന്നു; ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി ഒറ്റയടിക്ക് കൂടിയത് 400 രൂപ; സ്വർണവില കുതിക്കുന്നത് പിടിവിട്ട്; എന്നാലും എന്റെ പൊന്നേ.. ഇനി നി പൊന്നപ്പനല്ലട.. തങ്കപ്പനാ.. തങ്കപ്പൻ!

ധനമന്ത്രി പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല! അപ്പോൾ തന്നെ ഉയർന്നു; ഒന്നല്ല രണ്ടുവട്ടം; ബജറ്റിന് പിന്നാലെ സ്വർണവില വീണ്ടും ഉയർന്നു; ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി ഒറ്റയടിക്ക് കൂടിയത് 400 രൂപ; സ്വർണവില കുതിക്കുന്നത് പിടിവിട്ട്; എന്നാലും എന്റെ പൊന്നേ.. ഇനി നി പൊന്നപ്പനല്ലട.. തങ്കപ്പനാ.. തങ്കപ്പൻ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. രാവിലെയും ഉച്ചക്കുമായി രണ്ടുതവണയായി 400 രൂപയാണ് ഇന്ന് പവന് കൂടിയത്.രാവിലെ 200 രൂപ കൂടി 42200 രൂപയും ഉച്ചക്ക് വീണ്ടും 200 രൂപ കൂടി 42,400 രൂപയുമായി.ഗ്രാമിന് രാവിലെ 25 രൂപ വർധിച്ച് 5275 രൂപയും ഉച്ചക്ക് വീണ്ടും 25 രൂപകൂടി 5300 രൂപയുമായി.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് നിലവിൽ 15 ശതമാനമാണ് തീരുവ.ഇന്നത്തെ ബജറ്റിൽ ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങൾക്ക് മൂന്ന് ശതമാനം നികുതി വർധിപ്പിച്ചിട്ടുണ്ട്.നേരത്തെ 22 % ഉണ്ടായിരുന്ന ഇറക്കുമതി നികുതി 25% ആയാണ് ഉയർത്തിയത്. മൂന്ന് ശതമാനം ജി.എസ്.ടി കൂടി ചേർക്കുമ്പോൾ 18 ശതമാനം നികുതിയാകും. ഇതിനുപുറമേയാണ് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്ക് ഇപ്പോൾ മൂന്ന് ശതമാനം കൂടി നികുതി കൂട്ടിയത്. ഇതും വിലയിൽ പ്രകടമാകും.

പോയ മാസം റെക്കോർഡ് വിലയിലെത്തി സ്വർണവില വിപണനം നടന്നിരുന്നു.ഫെബ്രുവരി ഒന്നിന് ഒരു പവൻ സ്വർണത്തിന് 42,200 രൂപയാണ് നിരക്ക്.കഴിഞ്ഞ ദിവസത്തേക്കാൾ 200 രൂപ ഉയർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ എത്തിയത്.ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ജനുവരി 26 രേഖപ്പെടുത്തിയ വില.2020 ഓഗസ്റ്റ് 7ന് 42,000 രൂപയിലെത്തിയ സ്വർണവില കഴിഞ്ഞ രണ്ട് ദിവസമായി 42,160 എന്ന നിലയിൽ സർവകാല റെക്കോർഡിലെത്തിയിരുന്നു. പവന് 320 രൂപയുടെ വർധനവാണ് 26 ന് രേഖപ്പെടുത്തിയിരിക്കുന്നത്.

നാല് ദിവസമായി മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് വില കുത്തനെ കൂടിയത്. ജനുവരി രണ്ടാം തീയതി രേഖപ്പെടുത്തിയ 40,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സമീപകാലത്തൊന്നും തന്നെ കാര്യമായ കുറവ് സ്വർണ്ണവിലയിൽ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് സുരക്ഷിത നിക്ഷേപ മാർഗമായി സ്വർണം കേരളത്തിൽ എപ്പോഴും ആവശ്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നതും.

ജനുവരി മാസത്തെ സ്വർണ്ണ വില നോക്കാം

ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280
ജനുവരി 10: 41,160
ജനുവരി 11: 41,040
ജനുവരി 12: 41,120
ജനുവരി 13: 41,280
ജനുവരി 14: 41,600
ജനുവരി 15: 41,600
ജനുവരി 16: 41,760
ജനുവരി 17: 41,760
ജനുവരി 18: 41,600
ജനുവരി 19: 41,600
ജനുവരി 20: 41,880
ജനുവരി 21: 41,800
ജനുവരി 22: 41,800
ജനുവരി 23: 41,880
ജനുവരി 24: 42,160
ജനുവരി 25: 42,160
ജനുവരി 26: 42,480 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 27: 42,000
ജനുവരി 28: 42,120
ജനുവരി 29: 42,120
ജനുവരി 30: 42,120
ജനുവരി 31: 42,000


കഴിഞ്ഞ മാസം മുതൽ സ്വർണവില ഉയരുന്നതാണ് ദൃശ്യമാകുന്നത്. ഒരു ഘട്ടത്തിൽ 42,500ലേക്ക് നീങ്ങി സ്വർണവില സർവ്വകാല റെക്കോർഡ് ഇട്ടു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി 42,000ന് മുകളിൽ തന്നെയാണ് സ്വർണവില. സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രവചനം.

ആഗോള സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് വരുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.ഓഹരി വിപണിയിലെ മാറ്റം ഉൾപ്പെടെയുള്ള ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്

അതേസമയം സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം ഗണ്യമായി കുറക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യണം എന്നായിരുന്നു സ്വർണവ്യാപാരികളുടെ ആവശ്യം. കറന്റ് അക്കൗണ്ട് കമ്മി കുറക്കുന്നതിനും കറൻസിയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് കനത്ത നികുതി ഏർപ്പെടുത്തിയത്. എന്നാൽ, ഇത് കള്ളക്കടത്ത്, ഹവാല ഇടപാടുകൾ, സമാന്തര സമ്പദ്വ്യവസ്ഥയുടെ വളർച്ച എന്നിവക്കാണ് ആക്കംകൂട്ടിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

'800-1000 ടൺ സ്വർണം ഓരോ വർഷവും ഇറക്കുമതി ചെയ്യുമ്പോൾ ഏകദേശം 65,000 കോടി രൂപ നികുതിയായി ലഭിക്കുന്നു. കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഇറക്കുമതി ചുങ്കം അഞ്ചു ശതമാനത്തിലേക്ക് കുറച്ചാൽ 21,000 കോടി രൂപയോളമാണ് ലഭിക്കുക. 35-40 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്ത് അഞ്ചു ശതമാനത്തിലേക്ക് എത്തിക്കുമ്പോഴുണ്ടാകുന്ന വരുമാനനഷ്ടം ഗുണഫലങ്ങൾ താരതമ്യംചെയ്യുമ്പോൾ വലിയൊരു നഷ്ടമല്ല.

കള്ളക്കടത്തിൽ പിടിക്കപ്പെടുന്ന സ്വർണം കണ്ടുകെട്ടുകയും ഈ കുറ്റകൃത്യത്തിലേർപ്പെടുന്നവരെ ജാമ്യമില്ല വകുപ്പ് ചേർത്ത് ജയിലിലടക്കുകയും ചെയ്താൽ സംഭവം താനേ ഇല്ലാതാകുമെന്നാണ് ഈ രംഗത്തെ വ്യാപാരികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP