Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിക്കും ടിക്കറ്റ് വേണമെന്ന് വിമാനത്താവള അധികൃതർ; ചെക്ക് ഇൻ പോയിന്റിൽ കുട്ടിയെ ഉപേക്ഷിച്ച് പോയ അച്ഛനും അമ്മയും; വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധ ആ യാത്ര തടഞ്ഞു; ടെൽ അവീവ് വിമാനത്താവളത്തിൽ സംഭവിച്ചത്

കുട്ടിക്കും ടിക്കറ്റ് വേണമെന്ന് വിമാനത്താവള അധികൃതർ; ചെക്ക് ഇൻ പോയിന്റിൽ കുട്ടിയെ ഉപേക്ഷിച്ച് പോയ അച്ഛനും അമ്മയും; വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധ ആ യാത്ര തടഞ്ഞു; ടെൽ അവീവ് വിമാനത്താവളത്തിൽ സംഭവിച്ചത്

സ്വന്തം ലേഖകൻ

ടെൽ അവീവ്: വിമാനത്തിൽ കുട്ടിയുമായി പോകണമെങ്കിൽ കുട്ടിക്കും ടിക്കറ്റ് എടുക്കണമെന്ന നിർദ്ദേശം കേട്ട മതാപിതാക്കൾ കുട്ടിയെ ചെക്കിൻ പോയിന്റിൽ ഉപേക്ഷിച്ച് വിമാനത്തിൽ കയറാൻ പോയി. ഇസ്രയേലിലെ ടെൽ അവീവിലെ വിമാനത്താവളത്തിലാണ് സംഭവം. കുട്ടിയുമായി ചെക്ക് ഇൻ പോയിന്റിലെത്തിയ മാതാപിതാക്കളോട് അവിടെയുള്ളവർ കുട്ടിക്കും ടീക്കറ്റ് വേണമെന്ന് പറഞ്ഞു. ഇതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മതാപിതാക്കളെ പൊലീസ് പിടിക്കുകയും ചെയ്തു.

വിമാനത്താവളത്തിലെ ജീവനക്കാരാണ് കുട്ടിയെ ഉപേക്ഷിച്ച് അച്ഛനും അമ്മയും പോകുന്നത് കണ്ടത്. അപ്പോൾ തന്നെ പൊലീസിനെ വിവരം അറിയിച്ചു. അച്ഛനേയും അമ്മയേയും പൊലീസ് പിടിക്കുകയും ചെയ്തു. ബെൽജിയം പാസ്‌പോർട്ട് ഉടമകളായിരുന്നു ദമ്പതികൾ. റയൻ എയർ വിമാനത്തിൽ ബ്രസൽസിലേക്ക് പോകാനാണ് ഇവർ ടെൽഅവീവ് വിമാനത്താവളത്തിൽ എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP