Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്തെ ജനവാസ മേഖലയിലെത്തിയത് 11 ആനകൾ; പടക്കം പൊട്ടിച്ചിട്ടും ബഹളം വെച്ച് ഓടിച്ചിട്ടും തിരിച്ചെത്തി കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം: ആർആർടി എത്തി കാടുകയറ്റിയത് പിറ്റേദിവസം രാവിലെ

മലപ്പുറത്തെ ജനവാസ മേഖലയിലെത്തിയത് 11 ആനകൾ; പടക്കം പൊട്ടിച്ചിട്ടും ബഹളം വെച്ച് ഓടിച്ചിട്ടും തിരിച്ചെത്തി കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം: ആർആർടി എത്തി കാടുകയറ്റിയത് പിറ്റേദിവസം രാവിലെ

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറത്തെ ജനവാസ മേഖലയിലെത്തിയത് 11 കാട്ടാനകൾ. കഴിഞ്ഞ ദിവസം രാത്രി എട്ടിന് എത്തിയ കാട്ടാനക്കൂട്ടം തിരികെ കാടുകയറിയത് പിറ്റേദിവസം രാവിലെ എട്ടു മണിയോടെ. നാട്ടുകാരെ ഭയചകിതരാക്കി ആനകൾ ജനവാസ മേഖലയിൽ തുടരുകയായിരുന്നു. പാലാങ്കര, കരുളായി ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത്. പിറ്റേദിവസം രാവിലെ എട്ടു മണിയോടെ ദ്രുതപ്രതികരണസേന (ആർആർടി) എത്തിയാണ് ആനകളെ കാടുകയറ്റിയത്.

കഴിഞ്ഞ ദിവസം രാത്രി എട്ടിന് മൂന്ന് കുട്ടികൾ ഉൾപ്പെടെ 11 ആനകളുടെ കൂട്ടം നെടുങ്കയം വനത്തിൽ നിന്ന് കല്ലേന്തോടുമുക്ക് വഴി കരിമ്പുഴ കടന്ന് ജനവാസ മേഖലയിലെത്തി. നാട്ടുകാർ പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി തിരിച്ചയച്ചു. എന്നാൽ 1 മണിയോടെ ആനകൾ തിരികെ വരികയായിരുന്നു. പടുക്ക സ്റ്റേഷനിലെ വനപാലകരെത്തി റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ച് വീണ്ടും ഓടിച്ചു. ഒരു മണിയോടെ ആനക്കൂട്ടം മടങ്ങിവന്നു. ഇതോടെ നാട്ടുകാരും പരിഭ്രാന്തരായി.

കരുളായി പാലത്തിനടിയിലൂടെ ഒന്നര കിലോമീറ്റർ താഴെ അത്തിക്കടവ് വരെ എത്തി. പാലാങ്കര പണ്ടകശാല വർഗീസ്, ഫെബിൻ, രാജു ആറ്റാശ്ശേരി, ലഞ്ജു ഓവനാലിൽ, മാത്തുക്കുട്ടി കീച്ചേരിൽ എന്നിവരുടെ വാഴ, തെങ്ങ്, കമുക്, തീറ്റപ്പുല്ല് തുടങ്ങിയവ നശിപ്പിച്ചു. വീടുകൾക്ക് അടുത്തുവരെ എത്തി. നേരം പുലർന്നിട്ടും മടങ്ങാൻ ഭാവം കാണിച്ചില്ല. നിലമ്പൂരിൽ നിന്ന് 7.30ന് ദ്രുതപ്രതികരണസേന (ആർആർടി) എത്തി. വെടിയുതിർത്ത് ഓടിച്ച് കാട് കയറ്റി വിട്ടു.

പ്രദേശത്ത് രാത്രി ആനശല്യം പതിവാണ്. പുഴയുടെ ഒരു വശം കരുളായി, മറുവശം മൂത്തേടം പഞ്ചായത്തുകളുടെ കൃഷി മേഖലയാണ്. 2 വശങ്ങളിലും കർഷകർ ആനകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP