Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിന് പിന്നാലെ വായ്പകൾ തിരികെ പിടിക്കാൻ ബ്ലേഡ് മാഫിയയും ബാങ്കും സജീവം; മാനസിക സമ്മർദ്ദത്തിൽ ആത്മഹത്യകൾ പെരുകുന്നു; ഇടുക്കിയിൽ വ്യത്യസ്ത സംഭവങ്ങളിൽ ഇന്ന് മാത്രം രണ്ട് പേർ ജീവനൊടുക്കി; ഗൃഹനാഥൻ തുങ്ങിമരിച്ചത് ബാങ്കിൽ നിന്നും വിളിയെത്തിയതിന് പിന്നാലെ; വിഷം കഴിച്ച മുന്നംഗ കുടുംബത്തിൽ മരണപ്പെട്ടത് ഭാര്യ

കോവിഡിന് പിന്നാലെ വായ്പകൾ തിരികെ പിടിക്കാൻ ബ്ലേഡ് മാഫിയയും ബാങ്കും സജീവം; മാനസിക സമ്മർദ്ദത്തിൽ ആത്മഹത്യകൾ പെരുകുന്നു; ഇടുക്കിയിൽ വ്യത്യസ്ത സംഭവങ്ങളിൽ ഇന്ന് മാത്രം രണ്ട് പേർ ജീവനൊടുക്കി; ഗൃഹനാഥൻ തുങ്ങിമരിച്ചത് ബാങ്കിൽ നിന്നും വിളിയെത്തിയതിന് പിന്നാലെ; വിഷം കഴിച്ച മുന്നംഗ കുടുംബത്തിൽ മരണപ്പെട്ടത് ഭാര്യ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി:കടബാധ്യതയെത്തുടർന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ചു.മറ്റൊരു സംഭവത്തിൽ ഒരു കുടുംബത്തിലെ 3 പേർ വിഷം കഴിച്ചു.വീട്ടമ്മ മരണപ്പെട്ടു.പിതാവും മകളും ഗുരുതരാവസ്ഥയിൽ.

മഠത്തിൽക്കണ്ടം സ്വദേശിയായ ഗൃഹനാഥൻ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ചത്.രണ്ട് ബാങ്കുകളിലായി 50 ലക്ഷത്തോളം രൂപ കുടിശികയുണ്ടായിരുന്നതായി വീട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.കാനറ ബാങ്കിൽ നിന്നും ലോൺ കുടിശിഖ തീർക്കാൻ ആവശ്യപ്പെട്ട് രാവിലെ വിളിയെത്തിയിരുന്നു.പിന്നാലെയായിരുന്നു ആത്മഹത്യ.പൊലീസ് വിവരഖേഖരണം നടത്തിവരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇന്നലെ വൈകിട്ടോടെയാണ് മൂന്നംഗകുടുംബം വിഷം കഴിച്ചത്. തൊടുപുഴ ചിറ്റൂരിൽ മണക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ജോണിന്റെ ഭാര്യ ജെസ്സി (56) ആണ് മരിച്ചത്.തൊടുപുഴലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയാണ് ഇവർ മരണപ്പെട്ടത്. ജെസ്സിയുടെ ഭർത്താവ് ആന്റണി (62)യുടെയും മകൾ സിൽന (20)യുടെയും നില അതീവ ഗുരുതരമായി തുടരുന്നു.

ഇവർ കുടുംബമായി അടിമാലി ആനച്ചാലിൽ ആയിരുന്നു താമസം.പിന്നീടാണ് തൊടുപുഴയിലേക്ക് വന്നത്. ആന്റണിയുടെ മൂത്ത മകൻ സിബിൻ മംഗലാപുരത്ത് ജോലി ചെയ്യുകയാണ്. കണ്ണൂർ ബക്കളം പാറയ്ക്കൽ പരേതനായ ആന്റണിയുടെയും ഫിലോമിനയുടെയും മകളാണ് ജെസ്സി.മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം നാളെ ചിറ്റൂർ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.

കന്നാരയ്ക്ക് തളിക്കുന്ന എക്കാലക്സ് എന്ന കീടനാശിനിയാണ് ഇവർ കഴിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ദമ്പതികൾ മുറി വാടകയ്ക്കെടുത്ത് ബേക്കറി നടത്തിവരികയായിരുന്നു. ഇതിൽ നഷ്ടം സംഭവിച്ചതിനെത്തുടർന്ന് ലക്ഷങ്ങളുടെ കടബാധ്യതയിലായിരുന്നു കുടുംബം.ഇന്നലെ ലക്ഷങ്ങൾ നൽകാനുണ്ടായിരുന്ന 2 പേരെ ഇവർ വീട്ടിലേയ്ക്ക് എത്താൻ നിർദ്ദേശിച്ചിരുന്നു.

ഇവർ എത്തുമ്പോൾ വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.പന്തികേടു തോന്നിയ ഇവർ വിവരം തൊടുപുഴ പൊലീസിൽ അറിയിച്ചു. സി ഐ യുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.വീടിന്റെ വാതിൽ തകർത്ത് പൊലീസ് സംഘം അകത്ത് കടന്നപ്പോൾ 3 പേരും അവശനിലയിലായിരുന്നു. ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് വീട്ടമ്മ മരണപ്പെട്ടത്. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.

അതേസമയം കോവിഡ് ഇടവേളയ്ക്കു ശേഷം വായ്പകൾ തിരികെ പിടിക്കുവാൻ ബാങ്കുകളും ബ്ലേഡ് മാഫിയയും സജീവമായതോടെ മേഖലയിൽ ജീവനൊടുക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായിട്ടാണ് സൂചന.തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ഇത്തരം സംഭവങ്ങളുടെ എണ്ണം ഏറിവരുന്നതായിട്ടാണ് പൊലീസ് നൽകുന്ന വിവരം.പൊതു മേഖല ബാങ്കുകളും സഹകരണ ബാങ്കുകളും പത്രപരസ്യങ്ങളിലൂടെയും നോട്ടീസുകളിലൂടെയും ജപ്തി നടപടികൾ പരസ്യപ്പെടുത്തി തുടങ്ങിയതോടെ പലരും കടുത്ത മാനസിക സംഘർഷത്തിലാണ്.

നാണക്കേടാണ് ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കടബാദ്ധ്യതയിലായവരെ സഹായിക്കാൻ സർക്കാഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടൽ ഉണ്ടാവുന്നില്ലന്നുള്ള ആക്ഷേപവും വ്യാപകമാണ്.വായ്പയെടുക്കുന്നവർ തിരികെ അടയ്ക്കാനും ബാധ്യസ്ഥരാണെന്ന ന്യായമാണ് സർക്കാർ സംവിധാനങ്ങൾ പറയുന്നത് .ഇതിനിടെ കടം കേറി മുറിഞ്ഞവരുടെ സ്വത്തുവകകൾ ചുളുവിലയ്ക്ക് വാങ്ങി സാമ്പത്തീക നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരുടെ ഇടപെടലുകളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ജപ്തി ചെയ്ത വീടുകളും ഭൂമിയും മറ്റും കുറഞ്ഞ വിലയിൽ ലേലം വിളിച്ച്, മറിച്ച് വൻതുകയ്ക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി.ഇതുമൂലം കടബാദ്ധ്യതയിലായവർക്ക് വൻസാമ്പത്തീക നഷ്ടം നേരിടുന്നുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഇതിനെല്ലാം പുറമെ ബ്ലേഡ് മാഫിയയും ഭീഷണിയുമായി രംഗത്തുണ്ട്.ദിവസ വാടകയ്ക്ക് കടമുറികൾ വാടകയ്ക്ക് നൽകി പ്രതിദിനം ആയിരങ്ങൾ വാങ്ങുന്നവരും നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.ഇതിന് പിന്നിലും വട്ടിപ്പലിശക്കാരുടെ ഇടപെടലുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

വലിയ തുക വാടക നൽകി ചെറിയ സ്ഥാപനങ്ങൾ നടത്തുന്നവർ കടക്കെണിയിൽ ആകുന്നത് സ്വഭാവികമാണ്.സ്വന്തമായി തൊഴിൽ ചെയ്യാൻ ആഗ്രഹിച്ചെത്തുന്നവരാണ് ദിവസവാടക്കാരുടെ അടുത്തെത്തുന്നത്.ഇത്തരക്കാർ താമസിയാതെ വലിയ കടക്കെണിയിലാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

രാഷ്ട്രീയ-നിയമ സംവിധാനങ്ങൾ എല്ലാം ഇത്തരം കൊള്ളക്കാർക്കുഅനുകൂലമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.നിരന്തര ഭീഷിണികൾ മൂലം നിരവധി പേർ പൊറുതി മുട്ടികഴിയുന്നുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ഇക്കാര്യത്തിൽ സാമൂഹിക സംഘടനകൾ ബോധവൽക്കരണം നടത്തിയില്ലെങ്കിൽ തൊടുപുഴ മേഖലയിൽ ഇത്തരത്തിൽ ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം ഇനിയും വർദ്ധിപ്പിയിക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP