Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു; ബജ്റംഗ്ദൾ പ്രവർത്തകർ ഒളിവിൽ; ബീഫ കൈവശം വെച്ച ഗജിവുർ റഹ്മാനെതിരെയും പൊലീസ് കേസ്

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു; ബജ്റംഗ്ദൾ പ്രവർത്തകർ ഒളിവിൽ; ബീഫ കൈവശം വെച്ച ഗജിവുർ റഹ്മാനെതിരെയും പൊലീസ് കേസ്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. കർണാടകയിലെ ചിക്കമംഗളൂരുവിൽ അസമീസ് യുവാവാണ് ക്രൂരമർദനത്തിന് ഇരയായത്. ബജ്റംഗ്ദൾ പ്രവർത്തകരാണ് യുവാവിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ മൂന്ന് ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മുദിഗരെക്ക് സമീപം മുദ്രെമാനെയിലാണ് സംഭവം. ഗജിവുർ റഹ്മാൻ എന്ന യുവാവിനാണ് ക്രൂര മർദനമേറ്റത്. മുദ്രെമാനെ സ്വദേശികളായ നിതിൻ, അജിത്, മധു എന്നവരാണ് പ്രതികൾ. ഗജിവുർ റഹ്മാന്റെ ഭാര്യ അലിസയുടെ പരാതിയിലാണ് കേസ്.

എന്നാൽ, ബീഫ് വിൽപനയ്ക്ക് ഗജിവുർ റഹ്മാനെതിരെയും പൊലീസ് കേസെടുത്തു. ഇയാളിൽ നിന്ന് 1400 രൂപ വിലവരുന്ന മാംസം പിടികൂടി. പിടിച്ചെടുത്ത മാംസം പരിശോധിക്കാൻ എഫ്എസ്എൽ ലാബിലേക്ക് അയച്ചു. ഇയാളെ മർദിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ യുവാവിനെതിരെയും പരാതി നൽകി. പ്രതികളായ മൂന്ന് പേരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP