Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചപ്പാത്തിക്കോൽ കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു; മകനെ കഴുത്തിന് പിടിച്ചുതള്ളി; തളിപ്പറമ്പിൽ 48കാരൻ അറസ്റ്റിൽ

ചപ്പാത്തിക്കോൽ കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു; മകനെ കഴുത്തിന് പിടിച്ചുതള്ളി; തളിപ്പറമ്പിൽ 48കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ ഭാര്യയെയും മകനെയും ചപ്പാത്തിക്കോൽ കൊണ്ട് മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ. പട്ടുവം വെള്ളിക്കീൽ സ്വദേശി എം സന്തോഷാണ്(48) പിടിയിലായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

വീട്ടിലെത്തിയ സന്തോഷ് ഭാര്യയെ ചപ്പാത്തിക്കൊൽ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. മർദ്ദനം തടയാനെത്തിയ മകനെ ഇയാൾ പിടിച്ചു തള്ളി. സന്തോഷ് മകന്റെ കഴുത്തിൽ പിടിച്ചാണ് തള്ളിയത്. മർദ്ദനത്തിൽ പരിക്കേറ്റ യുവതിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP