Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പട്ടിയുടെ കഴുത്തിലെ ബെൽറ്റ് പോലെ 'ഡോ 'കൾ തൂക്കിയിടുന്ന ഇവരെ 'ഡോ' എന്ന് വിളിക്കുന്നതിനു പകരം 'പോടോ' എന്ന് പറയാൻ കെല്പുള്ള കുട്ടികൾ കേരളത്തിലില്ലെന്നോ? പരിഹാസവുമായി ജോയ് മാത്യു

പട്ടിയുടെ കഴുത്തിലെ ബെൽറ്റ് പോലെ 'ഡോ 'കൾ തൂക്കിയിടുന്ന ഇവരെ 'ഡോ' എന്ന് വിളിക്കുന്നതിനു പകരം 'പോടോ' എന്ന് പറയാൻ കെല്പുള്ള കുട്ടികൾ കേരളത്തിലില്ലെന്നോ? പരിഹാസവുമായി ജോയ് മാത്യു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സംസ്ഥാനത്ത് പിഎച്ച്ഡി, ഡോക്ടറേറ്റ് നേടിയവരുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ കടുത്ത വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അതേസമയം ഒരു സുപ്രഭാതത്തിൽ ഡോ.യും മുന്നിൽ വെച്ച് രംഗത്തുവരുന്നവർ ഏറെയാണ്. ഇത്തരക്കാരെ പരിഹസിച്ചു കൊണ്ട് സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്തുവന്നു.

അഞ്ചും പത്തും വർഷമെടുത്ത് പിഎച്ച്ഡി നേടിയെടുത്തവർ പലരും പേരിനുമുന്നിൽ 'ഡോ' എന്ന് വയ്ക്കാൻ മടിക്കുന്നുവെന്നും പിഎച്ച്ഡിക്കപ്പുറം ഇനിയും പഠിക്കാൻ ഒരുപാടുണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് അതെന്നും നടനും സംവിധായകനുമായ ജോയ് മാത്യു. പലരും യാതൊരു നാണവുമില്ലാതെ പേരിനു മുന്നിൽ 'ഡോ' എന്നു വെക്കുന്നത് കണ്ടിട്ടുണ്ടെന്നും അൽപന്റെ ഉളുപ്പില്ലായ്മയാണതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

''ഡോ ' കഴുത്തിൽ കെട്ടിത്തൂക്കിയിടുന്ന അല്പന്മാർ
-
എനിക്ക് നേരിട്ടറിയാവുന്ന മിടുക്കരായ എത്രയോ ഗവേഷണ വിദ്യാർത്ഥികൾ അഞ്ചും പത്തും അതിലധികവും വർഷമെടുത്ത് ഗവേഷണത്തിലൂടെ നേടിയെടുക്കുന്നതാണ് പി എച്ച് ഡി. എന്നിട്ടും പലരും അത് തങ്ങളുടെ പേരിനു മുന്നിൽ വെക്കുവാൻ മടിക്കുന്നു.കാരണം ലളിതം;പി എച്ച് ഡി ക്കപ്പുറം ഇനിയും പഠിക്കാൻ ഒരുപാടുണ്ട് എന്ന് അവർക്ക് ബോധ്യമുള്ളതുകൊണ്ടാണത്.

എന്നാൽ അല്പന്മാരായ പലരും യാതൊരു നാണവുമില്ലാതെ പേരിനു മുമ്പിൽ 'ഡോ.' എന്ന് വെക്കുന്നത് കണ്ടിട്ടുണ്ട്. എനിക്കെല്ലാം അറിയാം എന്ന അല്പന്റെ ഉളുപ്പില്ലായ്മയാണത് .അക്കാദമിക് കാര്യങ്ങൾക്കായി പേരിന് മുൻപിൽ ഒരു 'ഡോ'വെച്ചോട്ടെ ,അത് മനസ്സിലാക്കാം.

ഇനി ഇതൊന്നുമില്ലാത്ത ഒരു വർഗ്ഗമുണ്ട്.അവർക്ക് ഗവേഷണവും പ്രബന്ധവുമൊന്നും വേണ്ട. കാശുകൊടുത്ത് ''സർവ്വകലാശാല ' എന്ന ഒരു ഉടായിപ്പ് ബോർഡും വെച്ചിരിക്കുന്ന വിദേശത്തെ ഏതെങ്കിലും കടയിൽ നിന്നും ലോകത്തിൽ എവിടെയുമില്ലാത്ത വിഷയത്തിൽ ഒരു 'ഡോ' വാങ്ങിവരും.ഒന്നിലധികം 'ഡോ'കൾ വാങ്ങുന്ന അല്പന്മാരുടെ മൂത്താപ്പമാരും ഈ നാട്ടിലുണ്ട്.

പട്ടിയുടെ കഴുത്തിലെ ബെൽറ്റ് പോലെ 'ഡോ 'കൾ തൂക്കിയിടുന്ന ഇവരെ 'ഡോ' എന്ന് വിളിക്കുന്നതിനു പകരം 'പോടോ' എന്ന് പറയാൻ കെല്പുള്ള കുട്ടികൾ കേരളത്തിലില്ലെന്നോ?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP