Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരിടവേളയ്ക്ക് ശേഷം കൊമേഴ്‌സ്യൽ എന്റർടെയിന്മെന്റ് ചിത്രവുമായി ധനുഷിന്റെ മടങ്ങി വരവ്; വാത്തി ശിവരാത്രി റിലീസ്

ഒരിടവേളയ്ക്ക് ശേഷം കൊമേഴ്‌സ്യൽ എന്റർടെയിന്മെന്റ് ചിത്രവുമായി ധനുഷിന്റെ മടങ്ങി വരവ്; വാത്തി ശിവരാത്രി റിലീസ്

സ്വന്തം ലേഖകൻ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കൊമേഴ്‌സ്യൽ എന്റർടെയിന്മെന്റ് ചിത്രവുമായി ധനുഷിന്റെ മടങ്ങി വരവ്. കുറേ നാളുകളായി വളരെ സീരിയസ് സിനിമകളുമായി മാത്രം വന്നിരുന്ന ധനുഷ് ഒരിടവേളയ്ക്ക് ശേഷം കൊമേഴ്‌സ്യൽ ജോണറിലേക്ക് തിരിച്ച് പോകുകയാണ്. ആക്ഷനും പ്രണയവും പാട്ടുകളും നിറഞ്ഞ ചിത്രമായ വാത്തിയാണ് ധനുഷിന്റേതായി അടുത്തതായി പുറത്തു വരുന്ന ചിത്രം.

ഫെബ്രുവരി 17ന് ശിവരാത്രി റിലീസായാണ് ചിത്രമെത്തുന്നത്. പക്ഷേ ഗാനങ്ങൾ ഇതിനോടകം ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. വാ വാത്തി എന്ന ഗാനം ഇതിനോടകം രണ്ടര കോടി ആൾക്കാർ കണ്ടു കഴിഞ്ഞു. ജി.വി പ്രകാശാണ് സംഗീത സംവിധായകൻ. വെൺകി ആറ്റ്‌ലുരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളിയായ സംയുക്താ മേനോനാണ് നായിക.

സിത്താര പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 17ന് സ്‌കന്ദാ സിനിമാസും ഐൻസ്റ്റിൻ മീഡിയയും ചേർന്നാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP