Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരനു പരിക്ക്

സ്വന്തം ലേഖകൻ

അടൂർ: സംസ്ഥാനപാതയിൽ കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരനു പരിക്കേറ്റു. കലഞ്ഞൂർ ഇടത്തറ പാലവിള തെക്കേതിൽ വിഷ്ണു (29) വിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ വിഷ്ണുവിനെ ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം- പത്തനാപുരം സംസ്ഥാന പാതയിൽ ചൊവ്വാഴ്ച രാവിലെ 7.10നാണ് സംഭവം.

മരുതിമൂട് സെന്റ് ജോർജ് കോൺവെന്റിന്റെ എതിർവശത്തെ ഉപറോഡിൽ നിന്ന് സംസ്ഥാന പാതയിലേക്കിറങ്ങി വന്ന കാട്ടുപന്നി അടൂരിലേക്ക് വരികയായിരുന്ന വിഷ്ണുവിന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കാട്ടുപന്നി പിന്നീട് ചത്തു. കോന്നി റെയിഞ്ച് സൗത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.സതീഷ് കുമാർ, ലിജമാത്യു, സാം വാഴോട് എന്നിവരും സ്ഥലത്തെത്തിയിരുന്നു. കോന്നി വെറ്ററിനറി ആശുപത്രി ഡോ.ശ്യാംചന്ദ് കാട്ടുപന്നിയെ പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷം വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്‌കരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP