Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയ പ്രതികളുടെ സുരക്ഷിത ഒളിത്താവളം; ടിപിയെ കൊന്ന ശേഷം ഒളിവിൽ പോയ കൊടി സുനിയെ ഏറ്റുമുട്ടലിലൂടെ പൊക്കിയത് ഈ മലയിലെ ഓപ്പറേഷനിൽ; ഇനി പഴയതു പോലെ അത്ര സുരക്ഷിതമല്ല അവിടെ; കണ്ണൂർ മുഴക്കുന്ന് മുടക്കോഴിയിലും ഒർജിനൽ പുലി!

രാഷ്ട്രീയ പ്രതികളുടെ സുരക്ഷിത ഒളിത്താവളം; ടിപിയെ കൊന്ന ശേഷം ഒളിവിൽ പോയ കൊടി സുനിയെ ഏറ്റുമുട്ടലിലൂടെ പൊക്കിയത് ഈ മലയിലെ ഓപ്പറേഷനിൽ; ഇനി പഴയതു പോലെ അത്ര സുരക്ഷിതമല്ല അവിടെ; കണ്ണൂർ മുഴക്കുന്ന് മുടക്കോഴിയിലും ഒർജിനൽ പുലി!

വൈഷ്ണവ് സി

കണ്ണൂർ: രാഷ്ട്രീയ പ്രതികളുടെ ഇഷ്ട ഇടമാണ് മുഴക്കുന്നിലെ മുടക്കോഴി മല. സിപിഎമ്മിന്റെ പാർട്ടി ഗ്രാമത്തിനുള്ളിലെ സുരക്ഷിത ഒളിത്താവളം. കൊടി സുനിയെ അടക്കം പൊലീസ് പൊക്കിയത് ഇവിടെ നിന്നാണ്. ഇനി പക്ഷേ അവിടെ പോയി ഒളിച്ചിരിക്കുന്നവർ സൂക്ഷിക്കണം. പുലിയുണ്ട് ഇവിടെ. കേരളത്തിന്റെ മലയോരം ആകെ വന്യമൃഗ ഭീതിയാണ്. ഇത് മുടക്കോഴി മലയിലും എത്തുന്നു.

കണ്ണൂരിലെ മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴിയിൽ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. ടാപ്പിങ് തൊഴിലാളിയായ കാരായി രവീന്ദ്രനാണ് മുടക്കോഴി സിപിആർ മെമോറിയൽ സ്‌കൂളിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തിങ്കളാഴ്ച പുലർച്ചെ പുലിയെ കണ്ടത്. മുന്നൂറോളം റബ്ബർ മരങ്ങൾ ടാപ്പ് ചെയ്തതിനു ശേഷം തോട്ടത്തിലെ ഇറക്കമുള്ള ഭാഗത്തേക്ക് ഇറങ്ങുന്നതിനിടയിൽ ശബ്ദം കേട്ട് ലൈറ്റ് അടിച്ചു നോക്കിയപ്പോഴാണ് മുന്നിൽ പുലിയെ കണ്ടത്.

15 അടി ദൂരത്തിൽ മാത്രമായിരുന്നു പുലി ഉണ്ടായിരുന്നത്. പുലിയെ കണ്ട ഭയന്ന് കാരായി രവീന്ദ്രനും ഒപ്പം ഉണ്ടായിരുന്ന ടാപ്പിങ് തൊഴിലാളിയും പിന്നോട്ടു മാറി രക്ഷപ്പെടുകയായിരുന്നു. നേരം വെളുത്ത ശേഷമാണ് ബാക്കിയുള്ള റബ്ബർ മരങ്ങൾ ടാപ്പ് ചെയ്തതെന്ന് രവീന്ദ്രൻ പറഞ്ഞു.

ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ ശശികുമാർ ചെങ്ങൽ വീട്ടിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. രാജൻ, വൈ. ഷിബു മോൻ, ഫോറസ്റ്റ് വാച്ചർമാരായ രാമചന്ദ്രൻ കാരക്കാട്, ചന്ദ്രൻ, വേണു എന്നിവരുടെ നേതൃത്വത്തിൽ മേഖലയിൽ തിരച്ചിൽ നടത്തി. കാൽപ്പാദത്തിന്റെ അടയാളം വ്യക്തമായി കണ്ടെത്താനാവാത്തതിനാൽ പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്ത് ജാഗ്രത പുലർത്താനും നിരീക്ഷണം ശക്തമാക്കാനും വനം വകുപ്പ് തീരുമാനിച്ചു. രണ്ട് ദിവസം മുൻപ് തില്ലങ്കേരി കാവുംപടി മുക്കിൽ പുലിയെ കണ്ടിരുന്നു. ഈ ഭാഗത്തുനിന്ന് അര കിലോമീറ്റർ മാത്രം ദൂരമേ തിങ്കളാഴ്ച പുലിയെ കണ്ട സ്ഥലത്തേക്കുള്ളൂ. ഒരു മാസത്തിലധികമായി ഈ മേഖലയിൽ വിവിധയിടങ്ങളിൽ പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നുണ്ട്. എന്നാൽ മുഴക്കുന്ന് പഞ്ചായത്തിൽ ആദ്യമായാണ് പുലിയുടെ സാന്നിധ്യം ഉള്ളതായി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP