Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റിൽ ഇരിക്കുന്നതിനെ ക്രൂ അംഗങ്ങൾ എതിർത്തു; മദ്യലഹരിയിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി വിമാനത്തിൽ നടന്നു; ചോദ്യം ചെയ്തതോടെ അസഭ്യം പറഞ്ഞു; ക്യാപ്റ്റന്റെ നിർദ്ദേശപ്രകാരം പെറൂച്ചിയോയെ കീഴടക്കി വസ്ത്രം ധരിപ്പിച്ചു; പിന്നെ അറസ്റ്റും ജാമ്യവും; എയർ വിസ്താരയിൽ സംഭവിച്ചത്

എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റിൽ ഇരിക്കുന്നതിനെ ക്രൂ അംഗങ്ങൾ എതിർത്തു; മദ്യലഹരിയിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി വിമാനത്തിൽ നടന്നു; ചോദ്യം ചെയ്തതോടെ അസഭ്യം പറഞ്ഞു; ക്യാപ്റ്റന്റെ നിർദ്ദേശപ്രകാരം പെറൂച്ചിയോയെ കീഴടക്കി വസ്ത്രം ധരിപ്പിച്ചു; പിന്നെ അറസ്റ്റും ജാമ്യവും; എയർ വിസ്താരയിൽ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ക്യാബിൻ ക്രൂ അംഗത്തെ ഇടിക്കുകയും മുഖത്ത് തുപ്പകയും ചെയ്ത വിദേശിയായ വനിതാ വിമാന യാത്രക്കാരിയെ അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യത്തിൽ വിട്ട് കോടതി. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയർലൈൻ വിമാനത്തിലാണ് സംഭവം. 45 കാരിയായ ഇറ്റാലിയൻ വനിതാ യാത്രക്കാരിയെ തിങ്കളാഴ്ച പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തത്. എയർലൈൻ ജീവനക്കാരുടെ പരാതിയിലായിരുന്നു നടപടി.

അബുദാബി-മുംബൈ എയർ വിസ്താര വിമാനത്തിലാണ് പ്രശ്‌നമുണ്ടായത്. മദ്യപിച്ച് വിമാനത്തിനുള്ളിൽ പ്രശ്നങ്ങളുണ്ടാക്കിയതായി ജീവനക്കാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. എക്കണോമി ക്ലാസ് ടിക്കറ്റുമായി വിമാനത്തിൽ കയറിയ യുവതി മദ്യപിച്ചതിനുശേഷം തന്നെ ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രശ്നമുണ്ടാക്കിയത്. ക്വാബിൻ ക്രൂ ആവശ്യം നിരസിച്ചതോടെ ഇവർ അപമര്യാദയായി പെരുമാറുകയും ജീവനക്കാർക്കുമേൽ തുപ്പുകയും ചെയ്തുവെന്നാണ് പരാതി.

യുവതി വിമാനത്തിനുള്ളിലൂടെ അർദ്ധനഗ്നയായി നടക്കുകയും ചെയ്തതോടെ പ്രശ്‌നം ഗുരുതരമായി.ഇതോടെ യുവതിയെ നിയന്ത്രിക്കാൻ ക്യാപ്റ്റൻ ആവശ്യപ്പെട്ടുവെന്ന് എയർ വിസ്താര പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വിമാനം നിലത്തിറങ്ങിയ ഉടൻ നടപടിയെടുക്കാൻ സുരക്ഷാ ഉദ്യാഗസ്ഥർക്ക് വിവരം നൽകിയതായും പ്രസ്താവനയിൽ വ്യക്താക്കുന്നു. യുവതിയെ പിന്നീട് കോടതി ജാമ്യം നൽകി വിട്ടയച്ചു.

എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റിൽ ഇരിക്കുന്നതിനെ ക്രൂ അംഗങ്ങൾ എതിർത്തതിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ഫ്ളയർ പൗള പെറൂച്ചിയോ പ്രശ്‌നമുണ്ടാക്കിയതായി അധികൃതർ പറഞ്ഞു. തന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി വിമാനത്തിൽ നടക്കുകയും ചോദ്യം ചെയ്തതോടെ അസഭ്യം പറയുകയും ചെയ്തു. ക്യാപ്റ്റന്റെ നിർദ്ദേശപ്രകാരം ക്യാബിൻ ക്രൂ അംഗങ്ങൾ പെറൂച്ചിയോയെ കീഴടക്കി. വസ്ത്രം ധരിപ്പിച്ച് പുലർച്ചെ അഞ്ചിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ പിൻവശത്തുള്ള സീറ്റിൽ കെട്ടിയിട്ടു.

അന്ധേരി കോടതിയിൽ ഹാജരാക്കിയ ശേഷം പെറൂച്ചിയോയുടെ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തു, കേസിൽ കുറ്റപത്രവും സമർപ്പിച്ചു. തുടർന്ന് യുവതിയെ ജാമ്യത്തിൽ വിട്ടു. പെരുച്ചിയോയുടെ മെഡിക്കൽ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് യാത്രയ്ക്കിടെ ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സഹാർ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിസ്താരയുടെ ക്യാബിൻ ക്രൂ അംഗം എൽഎസ് ഖാന്റെ (24) പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

എക്കോണമി ടിക്കറ്റെടുത്ത ശേഷം ബിസിനസ് ക്ലാസിൽ ഇരിക്കരുതെന്ന് ഞാൻ അഭ്യർത്ഥിച്ചപ്പോൾ അവൾ എന്റെ മുഖത്ത് അടിച്ചു. മറ്റൊരു ക്യാബിൻ ക്രൂ അംഗം എന്നെ സഹായിക്കാൻ ഓടിയെത്തിയപ്പോൾ അവളുടെ മേൽ തുപ്പിയെന്നും പരാതിക്കാരൻ പറഞ്ഞു. വിമാനത്തിലെ മോശം സർവീസിനെത്തുറിച്ച് പരാതി പറഞ്ഞപ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 25,000 രൂപ കെട്ടിവച്ചതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്.

യുവതിയെ വാഷ്റൂമിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും പൊലീസ് അവളുടെ പാസ്പോർട്ട് പിടിച്ചെടുത്തത് അനധികൃതമാണെന്നും ഇവർ കോടതിയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP