Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമിതമായി കഞ്ഞിയും കഞ്ഞിവെള്ളവും നൽകി; ക്ഷീരകർഷകന്റെ രണ്ടു പശുക്കൾ ചത്തു

അമിതമായി കഞ്ഞിയും കഞ്ഞിവെള്ളവും നൽകി; ക്ഷീരകർഷകന്റെ രണ്ടു പശുക്കൾ ചത്തു

സ്വന്തം ലേഖകൻ

പയ്യന്നൂർ: അമിതമായി കഞ്ഞിയും കഞ്ഞിവെള്ളവും നൽകിയകതിനെ തുടർന്ന് ക്ഷീരകർഷകന്റെ രണ്ടു പശുക്കൾ ചത്തു. മഠത്തുംപടി ക്ഷേത്രപരിസരത്തെ ക്ഷീരകർഷകൻ അനിൽകുമാറിന്റെ പശുക്കളാണ് ചത്തത്. അമിതമായി കഞ്ഞിയും കഞ്ഞിവെള്ളവും നൽകിയതാണ് മരണകാരണമെന്ന് ഗവ. മൃഗാശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. കർഷകന്റെ ബാക്കി 13 പശുക്കൾ സുഖംപ്രാപിച്ചുവരുന്നതായി ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ടി.വി.ജയമോഹൻ പറഞ്ഞു.

ക്ഷേത്രോത്സവത്തിൽ അന്നദാനത്തിന് വേണ്ടി തയാറാക്കിയ ചോറും കഞ്ഞിവെള്ളവും വലിയ അളവിൽ പശുക്കൾക്കു കൊടുത്തതായി അനിൽ പറഞ്ഞു. ഞായറാഴ്ച ഉച്ച മുതൽ തന്നെ പശുക്കൾ അവശതയിലായി. മൃഗാശുപത്രിയിലെ ഡോക്ടർമാരെത്തി അപ്പോൾത്തന്നെ ചികിത്സ തുടങ്ങിയെങ്കിലും 2 പശുക്കളെ രക്ഷിക്കാനായില്ല. ഒരെണ്ണം 2 മാസം ഗർഭിണിയായിരുന്നു.

സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.വി.സന്തോഷ് കുമാർ, വെറ്ററിനറി സർജൻ ഡോ.എസ്.ഹരികുമാർ, വെറ്ററിനറി സർജൻ ഡോ.നീരജ് കൃഷ്ണൻ, എന്നിവരും ഡോ.ബെക്‌സിയുടെ നേതൃത്വത്തിലുള്ള മൊബൈൽ യൂണിറ്റും സ്ഥലത്തെത്തി. ടി.ഐ.മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംഭവ സ്ഥലം സന്ദർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP