Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പയ്യന്നൂരിൽ പള്ളിയിൽ കയറി വ്യാപാരിയുടെ അരലക്ഷം രൂപ വിലവരുന്ന റാഡോ വാച്ച് കവർന്നു; കർണാടക സ്വദേശിയായ മധ്യവയസ്‌കനെ തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

പയ്യന്നൂരിൽ പള്ളിയിൽ കയറി വ്യാപാരിയുടെ അരലക്ഷം രൂപ വിലവരുന്ന റാഡോ വാച്ച് കവർന്നു; കർണാടക സ്വദേശിയായ മധ്യവയസ്‌കനെ തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

മറുനാടൻ മലയാളി ബ്യൂറോ

പയ്യന്നൂർ: പള്ളിയിൽ പ്രാർത്ഥിക്കുന്നതിനിടെ വ്യാപാരിയുടെ റാഡോ വാച്ച് കവർന്നു. പയ്യന്നൂർ ടൗണിലെ വ്യാപാരിയുടെ അരലക്ഷം രൂപ വിലവരുന്ന റാഡോ വാച്ചാണ് നഷ്ടമായത്. പയ്യന്നൂർ ടൗണിൽ മൊബൈൽ ഷോപ്പു നടത്തുന്ന തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി വി.കെ.പി അഷ്റഫിന്റെ വാച്ചാണ് കവർന്നത്.

ഇക്കഴിഞ്ഞ 18ന് പയ്യന്നൂർ ടൗണിലെ ജുമാമസ്ജിദിൽ വൈകുന്നേരം നിസ്‌കാരത്തിനെത്തി ദേഹശുദ്ധി വരുത്തുന്നതിനിടെ കൈയിലെ വാച്ച് അഴിച്ചു വാട്ടർ ടാപ്പിന്റെ സമീപത്തു വച്ചതായിരുന്നു. അംഗശുദ്ധി വരുത്തി വാച്ച് എടുക്കാൻ വരുന്നതിനിടെ നിമിഷങ്ങൾക്കുള്ളിൽ വാച്ചുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. തുടർന്ന് ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ നിന്നും മധ്യവയസ്‌കനായ ഒരാൾ റാഡോ വാച്ചെടുത്തു കടന്നുകളയുന്നതായി ദൃശ്യത്തിൽ നിന്നും വ്യക്തമായതോടെ പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കണ്ണൂർ ജില്ലയിലെ പള്ളികൾ കേന്ദ്രീകരിച്ചു വിശ്വാസികളുടെ വിലപിടിപ്പുള്ള വാച്ചുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ചു മംഗ്ളൂരിലും മറ്റും വിൽപന നടത്തുന്ന കർണാടക സ്വദേശിയുടെ ദൃശ്യമാണ് സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. ഇയാൾക്കെതിരെ സമാനമായ രീതിയിൽ കവർച്ച നടത്തിയതിന് കാസർകോട് ജില്ലയിലും നിരവധി കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP