Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പയ്യന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ടു പശുക്കൾ ചത്തു; പഴകിയ ഭക്ഷണം കഴിച്ചത് വിഷബാധയ്ക്കിടയാക്കിയെന്ന് മൃഗസംരക്ഷണ വകുപ്പ്

പയ്യന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ടു പശുക്കൾ ചത്തു; പഴകിയ ഭക്ഷണം കഴിച്ചത് വിഷബാധയ്ക്കിടയാക്കിയെന്ന് മൃഗസംരക്ഷണ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ:പയ്യന്നൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് പശുക്കൾ ചത്ത സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് അന്വേഷണമാരംഭിച്ചു. പത്തോളം പശുക്കൾക്ക് ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പശുക്കളുടെ നില അതീവ ഗുരുതരമാണ്.

പയ്യന്നൂരിലെ ക്ഷീര കർഷകൻ എൽഐസി ജങ്ഷന് സമീപത്തെ അനിലിന്റെ ഉടമസ്ഥതയിലുള്ള പശുക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പയ്യന്നൂർ മഠത്തുംപടി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ അന്നദാനത്തിന്റെ ബാക്കി വന്ന ചോറ് കഴിച്ച ശേഷമാണ് പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം.ആകെ പത്ത് പശുക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ നാല് കിടാവുകളായിരുന്നു. പയ്യന്നൂർ വെറ്റിനറി ആശുപത്രി ഡോക്ടർമാരും ജീവനക്കാരും ചികിത്സ നടത്തിവരികയാണ്.

സീനിയർ വെറ്റിനറി സർജൻ കെ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പശുക്കളെ പരിചരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് ക്ഷേത്രത്തിൽ അന്നദാനം നടന്നത്. ഇവിടെ ബാക്കി വന്ന ഭക്ഷണം അനിൽ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീടതു പശുക്കൾക്ക് നൽകുകയായിരുന്നു. എന്നാൽ പശുക്കൾക്ക് ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ വെറ്ററിനറി ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെത്തി ചികിത്സിച്ച് മടങ്ങുകയായിരുന്നു.

പിന്നീട് പശുക്കളുടെ നില വഷളാവുകയും രണ്ട് പശുക്കൾ തിങ്കളാഴ്‌ച്ച രാവിലെ ചത്തു പോവുകയുമായിരുന്നു. ചോറും കഞ്ഞിവെള്ളവും പഴകിയതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വെറ്ററിനറി ഡോക്ടർമാരുടെ വിലയിരുത്തൽ. വയറിളക്കവും ചർദ്ദിയും ബാധിച്ചാണ് രണ്ടു പശുക്കളും ചത്തത്. ഇതിൽ ഒരെണ്ണം ഗർഭിണിയാണ്.

പശുവിനെ വളർത്തി ജീവിക്കുന്നയാളാണ് അനിൽ. താൻ പശുക്കൾക്ക് കൊടുത്തത് പഴകിയ ഭക്ഷണമല്ലെന്നാണ് ഈയാൾ പറയുന്നത്.മനുഷ്യർ കഴിച്ചതിനു ശേഷമുള്ള ചോറും കഞ്ഞിവെള്ളവും കാടിവെള്ളമായി കുടിക്കുകയും കഴിക്കുകയും ചെയ്ത പശുക്കൾ എങ്ങനെ ചത്തുവെന്നു മനസിലാക്കാൻ മൃഗസംരക്ഷണവകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസിർ റിപ്പോർട്ടു തേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP