Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; കമ്മീഷന്റെ നീക്കം മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി സസ്പെൻഡ് ചെയ്തതിന് പിന്നാലെ; തീരുമാനം നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; കമ്മീഷന്റെ നീക്കം മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി സസ്പെൻഡ് ചെയ്തതിന് പിന്നാലെ;  തീരുമാനം നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു.ലക്ഷദ്വീപ് മുൻ എംപി. മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി സസ്‌പെൻഡ് ചെയ്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. വധശ്രമക്കേസിൽ ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു.

ഫെബ്രുവരി 27-നാണ് ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നത്. ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങേണ്ടതായിരുന്നു.ഇതിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് കമ്മീഷന്റെ തീരുമാനം.

ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ക്രിമിനൽ കേസിലെ ശിക്ഷ സ്റ്റേ ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്താൽ സ്വാഭാവികമായും അയോഗ്യത നീങ്ങും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചത്.

ലോക്സഭാ സ്പീക്കർ ഓം ബിർലയുമായി മുഹമ്മദ് ഫൈസൽ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിർന്ന എൻ.സി.പി. നേതാവ് ശരദ് പവാറിനൊപ്പമായിരുന്നു ഫൈസൽ സ്പീക്കറെ കണ്ടത്.

വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിനും സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർക്കും പത്തുവർഷം തടവുശിക്ഷ ലഭിച്ചിരുന്നു. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചിരുന്നത്. 2009-ലെ തിരഞ്ഞെടുപ്പിനിടയിലുണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ശിക്ഷ വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP