Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫുട്‌ബോൾ കളിക്കാൻ തയ്യാറാടുക്കുന്നതിനിടെ അസ്വസ്ഥത; ക്ഷീണം തോന്നി ഇരുന്നതിന് പിന്നാലെ കുഴഞ്ഞുവീണ് മരണവും; യുഎഇയിൽ മരണപ്പെട്ടത് മലപ്പുറം സ്വദേശി

ഫുട്‌ബോൾ കളിക്കാൻ തയ്യാറാടുക്കുന്നതിനിടെ അസ്വസ്ഥത; ക്ഷീണം തോന്നി ഇരുന്നതിന് പിന്നാലെ കുഴഞ്ഞുവീണ് മരണവും; യുഎഇയിൽ മരണപ്പെട്ടത് മലപ്പുറം സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

റാസൽഖൈമ: മലയാളി യുവാവ് യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖ് (24) ആണ് റാസൽഖൈമയിൽ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

അൽ ഗൈലിലെ ടർഫിൽ വൈകുന്നേരം കളിക്കാൻ ഇറങ്ങുന്നതിന് മുമ്പ് ക്ഷീണം തോന്നിയ ആഷിഖ് ഗ്രൗണ്ടിന് സമീപം ഇരുന്ന് വിശ്രമിച്ചു. ചെറിയ അസ്വസ്ഥതയാണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹം നിശ്ചയം കഴിഞ്ഞ ശേഷം പത്ത് ദിവസം മുമ്പാണ് ആഷിഖ് യുഎഇയിൽ തിരിച്ചെത്തിയത്. മൃതദേഹം ദെയ്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP