Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിട പറഞ്ഞവർക്ക് ആദരവുമായി 'ഓർമ്മകളിൽ സ്ഫടികം'; റീ റിലീസിന് മുൻപ് കൊച്ചിയിൽ അനുസ്മരണ സന്ധ്യ; റീ മാസ്റ്റേർഡ് പതിപ്പ് തിയറ്ററുകളിൽ എത്തുക ഫെബ്രുവരി 9 ന്

വിട പറഞ്ഞവർക്ക് ആദരവുമായി 'ഓർമ്മകളിൽ സ്ഫടികം'; റീ റിലീസിന് മുൻപ് കൊച്ചിയിൽ അനുസ്മരണ സന്ധ്യ; റീ മാസ്റ്റേർഡ് പതിപ്പ് തിയറ്ററുകളിൽ എത്തുക ഫെബ്രുവരി 9 ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രമായ സ്ഫടികം റീ റിലീസിന് ഒരുങ്ങുകയാണ്. ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാലും തിലകനും കെപിഎസി ലളിതയുമടക്കമുള്ള താരനിര അണിനിരന്ന അവിസ്മരണീയ ചിത്രം ഡിജിറ്റൽ റീ മാസ്റ്ററിംഗിനു ശേഷമാണ് വീണ്ടും തിയറ്റർ റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 9 ആണ് റിലീസ് തീയതി. എന്നാൽ ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമ്പോൾ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുണ്ടായിരുന്ന ഒട്ടനവധി പ്രതിഭകൾ ഓർമ്മ മാത്രമാണ്. റിലീസിന് മുൻപ് അവർക്കായി ഒരു അനുസ്മരണ സന്ധ്യ ഒരുക്കുകയാണ് അണിയറക്കാർ. ഓർമ്മകളിൽ സ്ഫടികം എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഫെബ്രുവരി 5 ന് വൈകിട്ട് 6 മണിക്ക് കൊച്ചി ദർബാർ ഹാൾ ഗ്രൌണ്ടിൽ വച്ചാണ് നടക്കുക.

പരിപാടിയെക്കുറിച്ച് സംവിധായകൻ ഭദ്രൻ

സ്ഫടികം സിനിമ നൂതനമായ ശബ്ദ ദൃശ്യ മികവോടെ ലോകം ഒട്ടാകെയുള്ള തീയേറ്റുകളിൽ ഫെബ്രുവരി 9 ന് വീണ്ടും പ്രദർശനത്തിനെത്തുന്ന വിവരം താങ്കൾ അറിഞ്ഞിരിക്കുമല്ലോ. ആ സിനിമയെ അനശ്വരമാക്കിയ മഹാ പ്രതിഭകളിൽ ചിലർ ഇന്നു നമ്മോടൊപ്പം ഇല്ല. തിലകൻ, ശങ്കരാടി, നെടുമുടി വേണു, കെപിഎസി ലളിത, ബഹദൂർ, സിൽക്ക് സ്മിത, കരമന ജനാർദ്ദനൻ നായർ, രാജൻ പി ദേവ്, പി ഭാസ്‌കരൻ മാസ്റ്റർ, ജെ വില്യംസ്, എം എസ് മണി, പറവൂർ ഭരതൻ, എൻ എഫ് വർഗീസ്, എൻ എൽ ബാലകൃഷ്ണൻ.. ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഈ അതുല്യ കലാകാരന്മാരെ ഒഴിവാക്കിയാൽ സ്ഫടികത്തിൽ വേറെന്താണു ബാക്കി..! മലയാള സിനിമയുടെ വസന്തകാലത്തെ ഉജ്ജ്വലമാക്കിയ ഈ ലോകോത്തര കലാകാരന്മാരെ ഓർമ്മിക്കാതെ സ്ഫടികത്തിന് ഒരു രണ്ടാം വരവ് ഉണ്ടോ?

ഫെബ്രുവരി 5 വൈകുന്നേരം 6 മണിക്ക് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ, ഈ മഹാപ്രതിഭകളുടെ അനശ്വരമായ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കാൻ, കടന്നുപോയ ഈ അതുല്യ കലാകാരന്മാരുടെ കുടുംബാംഗങ്ങളും സിനിമയിലെ മറ്റ് മുഴുവൻ ആർട്ടിസ്റ്റുകളും ടെക്‌നിഷ്യന്മാരും പ്രമുഖവ്യക്തികളും ഒത്തുചേരുന്ന ആ സന്ധ്യയിൽ നിങ്ങളുടെ മഹനീയ സാന്നിധ്യം കൂടി പ്രതീക്ഷിക്കുന്നു...

സ്‌നേഹത്തോടെ
ഭദ്രൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP