Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

15 വർഷം പഴക്കമുള്ള ഒൻപതു ലക്ഷം വാഹനങ്ങൾ പൊളിക്കും; ഏപ്രിൽ ഒന്നിനു തുടക്കെന്ന് നിതിൻ ഗഡ്കരി; നടപടി വാഹന പൊളിക്കൽ നയം അംഗീകരിച്ചതിന് പിന്നാലെ

15 വർഷം പഴക്കമുള്ള ഒൻപതു ലക്ഷം വാഹനങ്ങൾ പൊളിക്കും; ഏപ്രിൽ ഒന്നിനു തുടക്കെന്ന് നിതിൻ ഗഡ്കരി; നടപടി വാഹന പൊളിക്കൽ നയം അംഗീകരിച്ചതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിൽ ഉള്ള, പതിനഞ്ചു വർഷത്തിലേറെ പഴക്കമുള്ള ഒൻപതു ലക്ഷത്തിൽ പരം വാഹനങ്ങൾ ഏപ്രിൽ ഒന്നു മുതൽ പൊളിക്കാനാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.ഇവയ്ക്കു പകരം പുതിയ വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച വാഹന പൊളിക്കൽ നയത്തിന് അംഗീകാരമായിട്ടുണ്ട്. ഇതനുസരിച്ച് ഏപ്രിൽ ഒന്നിനു പഴയ വാഹനങ്ങൾ പൊളിച്ചു തുടങ്ങുമെന്ന് ഫിക്കി സംഘടിപ്പിച്ച ചടങ്ങിൽ ഗഡ്കരി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിൽ ഉള്ള വാഹനങ്ങളാണ് പൊളിക്കുക. ഒൻപതു ലക്ഷത്തിലേറെ വാഹനങ്ങൾ ഇത്തരത്തിൽ റോഡുകളിൽനിന്ന് അപ്രത്യക്ഷമാവുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ഉടമസ്ഥതയിൽ ഉള്ളത് ഉൾപ്പെടെയുള്ള, പഴയ ബസ്സുകൾ പൊളിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളും പൊളിക്കൽ നയത്തിന്റെ പരിധിയിൽ വരും.

നയം അനുസരിച്ച് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് 15 വർഷത്തിനു ശേഷവും വാണിജ്യ വാഹനങ്ങൾക്ക് 20 വർഷത്തിനു ശേഷവും ഫിറ്റ്നെസ് ടെസ്റ്റ് നടത്തണം. ഫിറ്റ്നസ് ടെസ്റ്റിൽ പാസാവുന്നവയ്ക്കു മാത്രമാവും രജിസ്ട്രേഷൻ പുതുക്കി നൽകുക. അല്ലാത്തവ പൊളിക്കേണ്ടി വരും. ഇത്തരത്തിൽ പൊളിച്ചു പുതിയ വാഹനം വാങ്ങുമ്പോൾ റോഡ് നികുതിയിൽ 25 ശതമാനം ഇളവു ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP