Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രമക്കേടുകൾ കണ്ടെത്തിയ റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു

ക്രമക്കേടുകൾ കണ്ടെത്തിയ റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി സിറ്റി റേഷൻ പരിധിയിലുള്ള രണ്ട് റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു. മട്ടാഞ്ചേരിയിൽ വാഹനത്തിൽ റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്താൻ ശ്രമിക്കുന്നത് പൊലീസ് പിടികൂടിയ സാഹചര്യത്തിൽ കൊച്ചി സിറ്റി റേഷനിങ്ങ് ഓഫീസറും റേഷനിങ്ങ് ഇൻസ്‌പെക്ടർമാരും റേഷൻ ഡിപ്പോകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു

തുടർന്ന് കൊച്ചി സിറ്റി റേഷൻ പരിധിയിലെ എം.ആർ രാജ് കുമാർ ലൈസൻസിയായിട്ടുള്ള എ.ആർ.ഡി 65, കെ.എം ഉസ്മാൻ ലൈസൻസിയായിട്ടുള്ള എ.ആർ.ഡി 44 എന്നിവരുടെ ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്യ്തു.

ഈ ഡിപ്പോകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കാർഡുകൾ കാർഡ് ഉടമകൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം തൊട്ടടുത്ത റേഷൻ കടകളിലേക്ക് മാറ്റി നൽകിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP