Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ ക്വാർട്ടറിൽ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷം ഉശിരൻ തിരിച്ചുവരവ്; പതിനേഴ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കി ലോകകിരീടം ജർമനിക്ക്; ബെൽജിയത്തെ തകർത്തത് ഷൂട്ടൗട്ടിൽ; ഓസ്‌ട്രേലിയയെ കീഴടക്കി നെതൽലൻഡ്‌സ് മൂന്നാം സ്ഥാനത്ത്

ആദ്യ ക്വാർട്ടറിൽ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷം ഉശിരൻ തിരിച്ചുവരവ്;  പതിനേഴ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കി ലോകകിരീടം ജർമനിക്ക്;  ബെൽജിയത്തെ തകർത്തത് ഷൂട്ടൗട്ടിൽ;  ഓസ്‌ട്രേലിയയെ കീഴടക്കി നെതൽലൻഡ്‌സ് മൂന്നാം സ്ഥാനത്ത്

സ്പോർട്സ് ഡെസ്ക്

ഭുവനേശ്വർ: ബെൽജിയത്തിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഹോക്കി ലോകകിരീടം ജർമനിക്ക്. നിശ്ചിത സമയത്ത് 3 - 3ന് തുല്യതയിൽ അവസാനിച്ച മൽസരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ജർമനി വിജയം നേടിയത്. പതിനേഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ജർമനിയുടെ ലോകകിരീടനേട്ടം. ഓസ്‌ട്രേലിയയെ തോൽപിച്ച് നെതൽലൻഡ്‌സ് മൂന്നാം സ്ഥാനം നേടി

ഒരു ലോകകപ്പ് ഫൈനലിന്റെ എല്ലാ ആവേശവും കണ്ട മത്സരത്തിൽ ഷൂട്ടൗട്ടിൽ 5-4നായിരുന്നു ജർമനിയുടെ വിജയം. സെമിഫൈനലിലേതുപോലെ തന്നെ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ജർമനി ഫൈനിലും വിജയം പിടിച്ചുവാങ്ങിയത്. ആദ്യ ക്വാർട്ടറിൽ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ജർമനിയുടെ ഉശിരൻ തിരിച്ചുവരവ്. നിശ്ചിത സമയത്ത് സ്‌കോർ 3-3 ആയിരുന്നു, ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ അവസാന പെനാൽറ്റിയിൽ ബെൽജിയം വീഴുകയായിരുന്നു.

ആദ്യ ക്വാർട്ടറിൽത്തന്നെ 2-0 എന്ന നിലയിൽ ലീഡ് ചെയ്ത ബെൽജിയത്തെ പോരാട്ടവീര്യം ഒന്നുകൊണ്ട് മാത്രമാണ് ജർമനി കീഴടക്കിയത്. രണ്ടാം ക്വാർട്ടറിൽ ഒരു ഗോൾ മടക്കിയ ജർമനി ആദ്യം ബെൽജിയത്തിന്റെ ലീഡ് ഒന്നാക്കി കുറച്ചു. മൂന്നാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി മടക്കി സ്‌കോർ സമനിലയാക്കി. അതിന് ശേഷം നടന്നത് അത്യന്തം ആവേശകരമായ ഫൈനലിന്റെ അവസാന നിമിഷങ്ങളായിരുന്നു.

ലാസ്റ്റ് ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ സ്‌കോർ ചെയ്ത ജർമനി ഫൈനലിലാദ്യമായി ലീഡ് നേടി. പിന്നീട് കടുത്ത പോരാട്ടം തന്നെയായിരുന്നു. സമനിലക്കായി വിയർത്തുകളിച്ച ബെൽജിയവും ലീഡ് നിലനിർത്തി കിരീടം നേടാനുള്ള ജർമനിയുടെ പ്രതിരോധവും. ഒടുവിൽ ടോം ബൂൺസിന്റെ ഗോളിലൂടെ ബെൽജിയം കളി വീണ്ടും സമനിലയാക്കി. നിശ്ചിത സമയത്ത് സ്‌കോർ (3-3) തുല്യമായതോടെ മത്സരം ഷൂട്ടൗട്ടിലെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP