Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറിൽ ബൈക്ക് ഇടിപ്പിച്ച് ടെക്കി ദമ്പതികളിൽ നിന്ന് പണം തട്ടാൻ ശ്രമം: നഷ്ടപരിഹാരം നൽകിയിട്ട് പോയാൽ മതിയെന്ന് ഭീഷണി; ബൈക്കിൽ പിന്തുടർന്നു; ക്യാമറ ദൃശ്യങ്ങൾ സഹിതം പരാതി നൽകി; ബെംഗളൂരുവിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

കാറിൽ ബൈക്ക് ഇടിപ്പിച്ച് ടെക്കി ദമ്പതികളിൽ നിന്ന് പണം തട്ടാൻ ശ്രമം: നഷ്ടപരിഹാരം നൽകിയിട്ട് പോയാൽ മതിയെന്ന് ഭീഷണി; ബൈക്കിൽ പിന്തുടർന്നു; ക്യാമറ ദൃശ്യങ്ങൾ സഹിതം പരാതി നൽകി; ബെംഗളൂരുവിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബെംഗളൂരുവിൽ കാറിന് മുൻപിൽ ബൈക്ക് ഇടിപ്പിച്ച് ടെക്കി ദമ്പതികളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ദൊഡ്ഡകനെല്ലി സ്വദേശികളായ ധനുഷ്, രക്ഷിത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബെംഗളുരു സർജാപൂർ മെയിൻ റോഡിലെ ദൊഡ്ഡകനെല്ലിയിലാണ് അക്രമം അരങ്ങേറിയത്.

കാർ പ്രധാനറോഡിൽ നിന്ന് ഇടറോഡിലേക്ക് തിരിയവേ വൺവേ തെറ്റിച്ച് എതിർദിശയിൽ നിന്ന് ബൈക്ക് ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ നിന്ന് ഇറങ്ങിയ യുവാക്കൾ വണ്ടിയിടിച്ചതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടു. പണം തന്ന് മുന്നോട്ട് പോയാൽ മതിയെന്നായിരുന്നു ഭീഷണി.

കാറിന് മുന്നിലെ ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞു. തുടർന്ന് ദമ്പതികൾ കാർ പിന്നോട്ടെടുത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പക്ഷേ അഞ്ച് കിലോമീറ്ററോളം അക്രമികൾ ഇവരെ ബൈക്കിൽ പിന്തുടർന്നു. തുടർന്ന് ക്യാമറ ദൃശ്യങ്ങൾ സഹിതം ദമ്പതികൾ പൊലീസിൽ പരാതി നൽകി. നാല് മണിക്കൂറിനുള്ളിൽ അക്രമികളെ ബെംഗളുരു പൊലീസ് പിടികൂടുകയായിരുന്നു.

കാറിന്റെ ഡാഷ്ബോർഡിലുണ്ടായിരുന്ന ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യുവാക്കൾ ഇരുവരും എതിർദിശയിൽ നിന്നും കാറിന് മുന്നിൽ വന്നിടിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തുടർന്ന് പ്രതികൾ ദമ്പതികളുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇവരിൽ നിന്നും കവർച്ചയ്ക്ക് ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ദമ്പതികളുടെ കൈയിലുണ്ടായിരുന്ന ആഭരണങ്ങളും മൊബൈൽ ഫോണും തട്ടിയെടുക്കാൻ പ്രതികൾ ശ്രമിച്ചു. എന്നാൽ ദമ്പതികൾ കൃത്യമായി കാർ പുറകോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP