Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ബോറിസ്, എനിക്ക് നിന്നെ വേദനിപ്പിക്കാൻ ആഗ്രഹമില്ല, പക്ഷേ ഒരു മിസൈൽ അവിടെയെത്താൻ ഒരു നിമിഷം മതി'; പുടിൻ വധഭീഷണി മുഴക്കിയെന്ന് ബോറിസ് ജോൺസൺ; 'പുടിൻ വി ദ വെസ്റ്റ്' ബിബിസി ഡോക്യുമെന്ററിയിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; ബോറിസ് വെളിപ്പെടുത്തിയത് യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് മുമ്പ് പുടിനുമായി നടത്തിയ ഫോൺ കോളിലെ വിവരങ്ങൾ

'ബോറിസ്, എനിക്ക് നിന്നെ വേദനിപ്പിക്കാൻ ആഗ്രഹമില്ല, പക്ഷേ ഒരു മിസൈൽ അവിടെയെത്താൻ ഒരു നിമിഷം മതി'; പുടിൻ വധഭീഷണി മുഴക്കിയെന്ന് ബോറിസ് ജോൺസൺ; 'പുടിൻ വി ദ വെസ്റ്റ്' ബിബിസി ഡോക്യുമെന്ററിയിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; ബോറിസ് വെളിപ്പെടുത്തിയത് യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് മുമ്പ് പുടിനുമായി നടത്തിയ ഫോൺ കോളിലെ വിവരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തനിക്കെതിരെ വധഭീഷണി മുഴക്കിയിരുന്നതായി വെളിപ്പെടുത്തി മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെയിൽ തനിക്കൊരു മിസൈൽ പതിപ്പിക്കാൻ തനിക്ക് ഒരു മിനിറ്റ് നേരം മാത്രം മതിയെന്ന് പുടിൻ ഭീഷണിപ്പെടുത്തിയതായി ബോറിസ് ജോൺസൺ ആരോപിക്കുന്നു. ബിബിസിക്കായി പുറത്തിറക്കിയ 'പുടിൻ വി ദ വെസ്റ്റ്' എന്ന പേരിൽ മൂന്ന് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലാണ് ഈ വെളിപ്പെടുത്തൽ.

യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് മുമ്പ് ജോൺസണുമായി നടത്തിയ ഫോൺ കോളിലെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. എല്ലാം അവസാനിപ്പിക്കാൻ മിസൈലിന് ഒരു മിനിറ്റ് മതിയെന്ന് പുടിൻ പറഞ്ഞതായി മുൻ യുകെ പ്രധാനമന്ത്രി പറഞ്ഞു. റഷ്യ ആക്രമിച്ചാൽ കടുത്ത പാശ്ചാത്യ ഉപരോധങ്ങൾ ഉണ്ടാകുമെന്നും നാറ്റോയ്ക്കുള്ള പിന്തുണ വർദ്ധിക്കുമെന്നും ജോൺസൺ മുന്നറിയിപ്പ് നൽകിയിരുന്നു

'പുടിൻ ഒരു ഘട്ടത്തിൽ എന്നെ ഭീഷണിപ്പെടുത്തി, 'ബോറിസ്, എനിക്ക് നിന്നെ വേദനിപ്പിക്കാൻ ആഗ്രഹമില്ല, പക്ഷേ ഒരു മിസൈൽ അവിടെയെത്താൻ ഒരു നിമിഷം മതി.' ജോൺസൺ പറഞ്ഞു. പുടിന്റെ അഭിപ്രായങ്ങളെ താൻ ഭീഷണിയായി കണക്കാക്കിയില്ലെന്നും പകരം യുക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയെ പിന്തുണക്കാനാണ് താൻ മുന്നോട്ട് പോയതെന്നും ജോൺസൺ പറഞ്ഞു.

ലോകനേതാക്കൾ റഷ്യയെ യുക്രെയ്ൻ അധിനിവേശത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന സമയം കൂടിയായിരുന്നു അത്. 2014ലെ റഷ്യയുടെ ക്രീമിയ അധിനിവേശം മുതൽ യുക്രെയ്ൻ വരെയുള്ള കാര്യങ്ങളും ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. യുക്രെയ്‌നെ ഏറെ പിന്തുണച്ച നേതാവായിരുന്നു അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസൺ. അധിനിവേശത്തിന് തൊട്ടുമുൻപ് നാറ്റോ അംഗത്വം യുക്രെയ്‌ന് നൽകാനാകില്ലെന്ന് ഏറെ ദുഃഖത്തോടെയാണ് പറയേണ്ടി വന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഭാവിയിലും യുക്രെയ്‌ന് നാറ്റോ അംഗത്വം നൽകില്ലെന്ന് വ്യക്തമാക്കി റഷ്യയെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. '' സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ സെലൻസ്‌കിക്ക് ബ്രിട്ടൻ സഹായം വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ, അദ്ദേഹം അത് നിരസിച്ച് വീരോചിതമായി യുക്രെയ്‌നിൽ തന്നെ തുടർന്നു'' - ബോറിസ് ജോൺസൺ പറയുന്നു.

പുടിന്റെ ഭീഷണി മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ ബോറിസ്, പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം കീവ് സന്ദർശിച്ചിരുന്നു. യുകെ പ്രതിരോധ സെക്രട്ടറിയായിരുന്ന ബെൻ വാലസും ഫെബ്രുവരിയിൽ മോസ്‌കോ സന്ദർശനം നടത്തിയതും യുദ്ധം ഒഴിവാക്കാനുമുള്ള പരാജയപ്പെട്ട ശ്രമത്തെക്കുറിച്ചും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം ഒരു വർഷത്തിലേക്ക് അടുക്കുന്നതിനിടെയാണ് ബിബിസി ഡോക്യുമെന്ററി പുറത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP