Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധോണിയേയും അട്ടപ്പാടിയേയും വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം; ഇടുക്കിയിൽ അരിക്കൊമ്പന്റെ പരാക്രമം  

ധോണിയേയും അട്ടപ്പാടിയേയും വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം; ഇടുക്കിയിൽ അരിക്കൊമ്പന്റെ പരാക്രമം   

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. സ്വകാര്യ ഭൂമിയിലെ തെങ്ങും പനകളും അടക്കം ആനകൾ നശിപ്പിച്ചു. രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ അഞ്ച് ആനകളാണ് പ്രദേശത്ത് ഭീതി പടർത്തിയത്.

നാട്ടുകാർ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ആനകളെ കാട്ടിലേക്ക് കടത്തി. മുമ്പ് ധോണിയെ വിറപ്പിച്ചിരുന്ന പിടി സെവൻ എന്ന കാട്ടുകൊമ്പനെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ധോണിയിൽ ആനക്കൂട്ടം ഇറങ്ങുന്നത്.

അട്ടപ്പാടിയിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. ഇടുക്കി 301 കോളനിയിൽ വീണ്ടും അരിക്കൊമ്പന്റെ പരാക്രമം. കോളനിയിലെ ഷെഡ് തകർത്തു. ഷെഡിലുണ്ടായിരുന്ന യശോധരൻ കൊമ്പന്റെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലർച്ചെ നാലു മണിക്കായിരുന്നു അരിക്കൊമ്പന്റെ ആക്രമണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP