Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താൽക്കാലിക നിയമങ്ങളെല്ലാം 'പാർട്ടി നിയമന കമ്മീഷൻ' വഴി! കരാറുകൾ നൽകുന്നതും കമ്മീഷൻ ചോദിച്ചു വാങ്ങിച്ചോ? കുട്ടികളുടെ പേരിലും തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നത് പകൽകൊള്ള; കുട്ടികളുടെ ഐഡി കാർഡിന് ചട്ടം ലംഘിച്ചു കരാർ നൽകി; നടന്നത് 68 ലക്ഷത്തിന്റെ ക്രമക്കേട്; സിപിഎമ്മിനെ വെട്ടിലാക്കി സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തൽ

താൽക്കാലിക നിയമങ്ങളെല്ലാം 'പാർട്ടി നിയമന കമ്മീഷൻ' വഴി! കരാറുകൾ നൽകുന്നതും കമ്മീഷൻ ചോദിച്ചു വാങ്ങിച്ചോ? കുട്ടികളുടെ പേരിലും തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നത് പകൽകൊള്ള; കുട്ടികളുടെ ഐഡി കാർഡിന് ചട്ടം ലംഘിച്ചു കരാർ നൽകി; നടന്നത് 68 ലക്ഷത്തിന്റെ ക്രമക്കേട്; സിപിഎമ്മിനെ വെട്ടിലാക്കി സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സ്വജനപക്ഷപാതവും അഴികളും വീണ്ടും സിപിഎമ്മിന് തലവേദനയാകുന്നു. മേയർ ആര്യ രാജേന്ദ്രൻ ഏറെ പഴികേൾക്കേണ്ടി വന്ന കോർപ്പറേഷനിലെ താൽക്കാലിക നിയമനങ്ങളുടെ വിവാദത്തിന് പിന്നാലെയാണ് ഇപ്പോൾ കോർപ്പറേഷനിലെ മറ്റൊരു അഴിമതിയും പുറത്തുവരുന്നത്. കോർപ്പറേഷനിലെ നിയമനങ്ങൾ പാർട്ടി നിയമന കമ്മീഷൻ വഴി നടത്തുമ്പോൾ കരാറുകളും കമ്മീഷൻ വാങ്ങി ഇഷ്ടക്കാർക്ക് നൽകുന്നു എന്ന ആരോപണവും ശക്തമാണ്. ഇത് ശരിവെക്കുന്ന വിധത്തിലാണ് സിഎജി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇക്കാര്യത്തിൽ മുൻ ഭരണ സമിതിയെ അടക്കം വെട്ടിലാക്കുന്നതാണ് പുതിയ വിവരങ്ങൽ

സ്‌കൂൾ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള എസ്.എം.എസ് പദ്ധതി നടത്തിപ്പ് വഴിവിട്ട് സ്വകാര്യ ഏജൻസിക്ക് നൽകിയതു വഴി തിരുവനന്തപുരം നഗരസഭയ്ക്ക് 67.70 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തി. ഇത് കോർപ്പറേഷനിലെ മറ്റൊരു അഴിമതിയിലേക്ക് വിരൽചൂണ്ടുന്നതാണ്. കോർപ്പറേഷൻ കോമ്പൗണ്ടിൽ തന്നെയുള്ള ഹ്യൂമൻ റിസോഴ്‌സസ്, എംപ്ലോയ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ (എച്ച്.ആർ.ഇ.ഡി.സി) എന്ന സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയത് സ്റ്റോർ പർച്ചേസ് മാന്വലും സർക്കാർ മാർഗരേഖകളും ലംഘിച്ചാണെന്ന് സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

കോർപ്പറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനനിലവാരത്തിന്റെ വിവരങ്ങൾ എസ്.എം.എസ് മുഖേന രക്ഷിതാക്കളെ അറിയിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി,കുട്ടികളുടെ വിവര ശേഖരണം, അവരുടെ ഫോട്ടോ സ്‌കാൻ ചെയ്ത് സോഫ്റ്റ്‌വെയറിൽ അപ്ലോഡ് ചെയ്യൽ, ഫോട്ടോ ഐ.ഡി കാർഡുകളുടെ വിതരണം എന്നിവയാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. ഐ.ഡി കാർഡ് അച്ചടിക്കരാറിലാണ് 67.70 ലക്ഷം നഷ്ടമുണ്ടാക്കിയത്. പൊതുവിപണിയിലേക്കാളും കൂടിയ നിരക്കിലാണ് ഇവർക്ക് കരാർ നൽകിയത്.

മുഴുവൻ കുട്ടികൾക്കും ഐ.ഡി കാർഡ് നൽകിയതുമില്ല. സർക്കാരിന്റെ അടക്കം മൂന്ന് പ്രിന്റിങ് ഏജൻസികളിൽ നിന്ന് നിരക്കുകൾ ആരാഞ്ഞപ്പോഴാണ് നഷ്ടം വ്യക്തമായത്. തുക അനുവദിച്ചത് കോർപ്പറേഷന്റെ പൊതുഫണ്ടിൽ നിന്നാണ്.2018-19, 2019- 20, 2021-22 വർഷങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. കോവിഡ് കാരണം 2020-21ൽ പദ്ധതിയില്ലായിരുന്നു.

ഇൻഫർമേഷൻ കേരള മിഷൻ 8.67ലക്ഷം രൂപ ചെലവിൽ വികസിപ്പിച്ച സോഫ്റ്റ്‌വെയറിലാണ് എസ്.എം.എസ് അയക്കേണ്ടത്. ഇതിലാണ് കുട്ടികളുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്യേണ്ടതും.ഒരു കാർഡിന് ക്വോട്ട് ചെയ്തത്പരിമിത ശേഷിയുള്ള ഏജൻസി 56 രൂപകൂടിയ വർക്കുള്ള ഏജൻസി 26 രൂപസർക്കാർ ഏജൻസി 50 രൂപ ( ജി. എസ്. ടി ഒഴികെ )ജി.എസ്.ടി ചേർത്ത് സി.എ.ജി കണക്കാക്കിയത് 60 രൂപഅതിലും കൂടിയ തുക എച്ച്.ആർ.ഇ.ഡി.സി കൈപ്പറ്റി. ടെൻഡർ നടപടികൾ അടക്കം നടപടികൾ പാലിക്കാതെയാണ് നടത്തിയത്.

എച്ച്.ആർ.ഇ.ഡി.സി സർക്കാരിന്റെ അക്രഡിറ്റഡ് ഏജൻസി അല്ലകോർപ്പറേഷനും ഏജൻസിയും കരാറിലേർപ്പെട്ടില്ല. പെർഫോമൻസ് ഓഡിറ്റ് വിഭാഗം നഷ്ടം ചൂണ്ടിക്കാട്ടിയിട്ടും മാറ്റിയില്ലെന്നതും സിഎജി ചൂണ്ടിക്കാടുന്നു. എച്ച്.ആർ.ഇ.ഡി.സി തങ്ങളുടെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനമാണെന്ന് കോർപ്പറേഷൻ. റിപ്രോഗ്രാഫിക് സെന്ററിൽ നിന്ന് പ്രിന്റിങ് വർക്ക് എടുത്താലേ ഇളവ് പാടുള്ളൂ എന്നാണ് സി.എ.ജി വ്യക്തമാക്കുന്ന കാര്യവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP